ജോസ് കെ. മാണിക്ക് പാർട്ടി സ്ഥാനങ്ങളില്ല; തെറ്റുതിരുത്തി വന്നാൽ സ്വീകരിക്കും - പി.ജെ ജോസഫ്
text_fieldsകോട്ടയം: കേരള കോൺഗ്രസ് െചയർമാൻ സ്ഥാനം സംബന്ധിച്ച കേസിൽ ജോസ് കെ. മാണി തെറ്റ് തിരുത്താൻ തയാറാകണമെന്ന് വർക്കിങ് പ്രസിഡൻറ് പി.ജെ ജോസഫ്. ജോസ് കെ.മാണിക്ക് പാർട്ടിയിൽ ഒരു സ്ഥാനവുമില്ലെന്നാണ് കട്ടപ്പന സബ് കോടതി വിധി വ്യക്തമാക്കുന്നത്. ജോസ് കെ.മാണി പാർട്ടിയുടെ ഭരണഘടനയെയാണ് വെല്ലുവിളിച്ചത്. ഭരണഘടനക്കെതിരായാണ് യോഗം വിളിച്ച് ചെയർമാനായി പദവിയേറ്റത്. ജോസ് തെറ്റുതിരുത്തി വന്നാൻ സ്വീകരിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു.
പാർട്ടി പാർലമെൻററി യോഗം വിളിക്കാൻ ചെയർമാനാണ് അധികാരം. ചെയർമാനായിരുന്ന കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് വർക്കിങ് ചെയർമാനാണ് അതിനുള്ള അവകാശം ലഭിച്ചത്. എന്നാൽ വർക്കിങ് ചെയർമാനോ ചെയർമാൻ ചുമതലപ്പെടുത്തിയ ആളോ അല്ല യോഗം വിളിച്ചത്. അനധികൃതമായി ചേർന്ന യോഗത്തിലെടുത്ത തീരുമാനം ഭരണഘടനപ്രകാരം നിലനിൽക്കില്ലെന്നാണ് ഇടുക്കി മുനിസിഫ് കോടതി ഉത്തരവിട്ടത്.
ചെയർമാനുള്ള അധികാരങ്ങൾ ഉപയോഗിക്കരുതെന്ന മുനിസിഫ് കോടതി വിധിക്കെതിരെ ജോസ് നൽകിയ അപ്പീലാണ് സബ്കോടതി തള്ളിയത്. കേരള കോൺഗ്രസിെൻറ ചിഹ്നം സംബന്ധിച്ച തീരുമാനമെടുക്കാനും വർക്കിങ് ചെയർമാനായ തനിക്കാണ് അധികാരമുള്ളത്. കഴിഞ്ഞ പാലാ ഉപതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമീഷൻ ഇക്കാര്യത്തിൽ തീരുമാനമറിയിച്ചതാണ്. എന്നാൽ ചിഹ്നം വേണ്ടെന്ന നിലപാടിലായിരുന്നു ജോസ്. കേരള കോൺഗ്രസ് (എം) ഒന്നേ ഉള്ളൂ. ഭരണഘടനാനുസൃതവും നിയമാനുസൃതവുമായി മുന്നോട്ടുപോകുമെന്നും ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.