കോട്ടയം ജില്ലാ പഞ്ചായത്തിൽ ഭരണമാറ്റം; പ്രസിഡൻറ് സഖറിയാസ് കുതിരവേലി രാജിവെച്ചു
text_fieldsകോട്ടയം: യു.ഡി.എഫിെൻറ ഭാഗമായതിനു പിന്നാലെ എൽ.ഡി.എഫ് പിന്തുണയോടെയുള്ള കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം കൈയൊഴിഞ്ഞ് കേരള കോൺഗ്രസ് എം. പാർട്ടി തീരുമാനത്തിെൻറ ഭാഗമായി ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവെക്കുന്നതായി സഖറിയാസ് കുതിരവേലി അറിയിച്ചു.
യു.ഡി.എഫ് യോഗത്തിൽ പെങ്കടുത്തശേഷം കോട്ടയം ജില്ല പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങളിൽ എൽ.ഡി.എഫുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് പാർട്ടി ചെയർമാൻ കെ.എം. മാണി ജില്ല നേതൃത്വങ്ങൾക്ക് നിർദേശം നൽകിയിരുന്നു. തദ്ദേശസ്ഥാപനങ്ങളിൽ യു.ഡി.എഫിലുണ്ടായിരുന്ന കാലത്തെ ധാരണ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണയോടെ സഖറിയാസ് കുതിരവേലി പ്രസിഡൻറായതോടെയാണ് ഇരുപാർട്ടിയും തമ്മിലെ തർക്കം രൂക്ഷമായത്. മുൻധാരണ അട്ടിമറിച്ച് എൽ.ഡി.എഫിനൊപ്പം ചേർന്ന് കോൺഗ്രസിലെ സണ്ണി പാമ്പാടിയെയാണ് തോൽപിച്ചത്. ചരൽകുന്നിൽ നടന്ന ക്യാമ്പിനൊടുവിൽ 2016 ആഗസ്റ്റ് ഏഴിനാണ് യു.ഡി.എഫ് ബന്ധം ഉപേക്ഷിക്കുന്നതായി കേരള കോൺഗ്രസ് പ്രഖ്യാപിച്ചത്. യു.ഡി.എഫ് വിെട്ടങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മുൻ ധാരണ തുടരാൻ തീരുമാനിച്ചിരുന്നു. എന്നാൽ, 2017 മേയ് മൂന്നിന് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഈ ധാരണ തെറ്റിക്കുകയായിരുന്നു.
ഇതോടെ കോട്ടയം ഡി.സി.സി കേരള കോൺഗ്രസിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തു. ഇതോടെയാണ് കേരള കോൺഗ്രസ് ഇടതിലേക്കെന്ന ചർച്ചകൾ സജീവമായത്. ഒന്നര വർഷത്തിനുശേഷം കേരള കോൺഗ്രസ് വീണ്ടും മുന്നണിയിൽ എത്തിയതോടെ ധാരണ പഴയതുപോലെ തുടരാൻ തീരുമാനിച്ചിരിക്കുകയാണ്. ജില്ല പഞ്ചായത്തിൽ മാത്രമാണ് സി.പി.എമ്മുമായി ഔദ്യോഗിക ധാരണയുണ്ടാക്കിയതെന്നാണു കേരള കോൺഗ്രസ് വാദം. വെള്ളാവൂർ പഞ്ചായത്തിൽ ഉൾപ്പെടെ പ്രാദേശികമായുള്ള ധാരണയാണ് സി.പി.എമ്മുമായി ഉണ്ടായിരിക്കുന്നതെന്നും ഇവർ പറയുന്നു.
നേതൃത്വങ്ങൾ തമ്മിൽ അകന്നുവെങ്കിലും പ്രാദേശികമായി മിക്ക സ്ഥലങ്ങളിലും കേരള കോൺഗ്രസ്-കോൺഗ്രസ് ബന്ധം തുടരുകയായിരുന്നു. ഇതിനിടെ പള്ളിക്കത്തോട്, അകലക്കുന്നം, മാഞ്ഞൂർ, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി തുടങ്ങിയ പഞ്ചായത്തുകളിൽ കോൺഗ്രസുമായുള്ള മുൻ ധാരണക്കനുസരിച്ച് ഭരണമാറ്റം നടന്നിരുന്നു.
നിലവിൽ 22 അംഗ കോട്ടയം ജില്ലാ പഞ്ചായത്തിൽ കോണ്‍ഗ്രസിന് എട്ടും കേരള കോണ്‍ഗ്രസ് എമ്മിന് ആറും ഉൾപ്പെടെ 14 അംഗങ്ങൾ യു.ഡി.എഫിനുണ്ട്. എല്‍.ഡി.എഫിന് സി.പി.എമ്മിലെ ആറും സി.പി.ഐ, കേരള കോണ്‍ഗ്രസ് സെക്കുലർ എന്നിവരുടെ ഒന്നു വീതവും അംഗങ്ങളും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.