മറ്റു കേരള കോൺഗ്രസുകളെല്ലാം വെറും കടലാസ് സംഘടനകൾ; കെ.എം മാണിയുടെ അവസാന അഭിമുഖം
text_fieldsഅന്തരിച്ച കേരളാ കോൺഗ്രസ് എം അധ്യക്ഷനും മുൻ മന്ത്രിയുമായ കെ.എം. മാണിയുടെ അവസാന അഭിമുഖം ‘മാധ്യമ ’ ദിനപത്രത്തിലാണ് പ്രസിദ്ധീകരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഈ കൂ ടിക്കാഴ്ച. പാലായിലെ വസതിയിൽ രണ്ടു തവണ എത്തിയെങ്കിലും കടുത്ത ശാരീരിക അസ്വസ്ഥതക ളെ തുടർന്ന് അഭിമുഖം പൂർത്തിയാക്കാനായിരുന്നില്ല.
ശ്വാസംമുട്ടലിനെ തുടർന ്ന് രണ്ടു തവണയും പാലാ മരിയൻ ആശുപത്രിയിലേക്ക് അദ്ദേഹത്തിന് പോകേണ്ടിവന്നു. അങ്ങ നെ മൂന്നാം തവണയാണ് അഭിമുഖം പൂർത്തീകരിക്കാനായത്. അന്നും അദ്ദേഹം അസ്വസ്ഥനായിരുന ്നു. അഭിമുഖത്തിന് വസതിയിലെ ഓഫിസ് മുറിയിലെത്തിയത് മകനും എം.പിയുമായ ജോസ് കെ. മാ ണിക്കൊപ്പവും. മകനെ ചേർത്തിരുത്തി തെരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ച ചെയ്യുന്ന പിതാവി നെയാണ് കണ്ടത്....
? ലോക്സഭ തെരെഞ്ഞടുപ്പ് അടുത്തിട്ടും കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ കെട്ടടങ ്ങുന്നില്ലല്ലോ. വീണ്ടും ഉയർന്നുവന്ന മാണി-ജോസഫ് ഭിന്നത തെരഞ്ഞെടുപ്പിനെ ബാധിക്കില്ലേ
കേരള കോൺഗ്രസിൽ പരിഹരിക്കപ്പെടാനാവാത്ത പ്രശ്നങ്ങളൊന്നുമില്ല. പാർട്ടിയിലും നേതൃത്വത്തിലും ഗുരുതര രാഷ്ട്രീയ ഭിന്നതയുണ്ട െന്നത് ചില കേന്ദ്രങ്ങളുടെ അടിസ്ഥാനരഹിതമായ പ്രചാരണം മാത്രമാണ്, ഞാനും ജോസഫും തമ്മിൽ ഭിന്നതയുണ്ടെന്നതും ശര ിയല്ല. കേരള കോൺഗ്രസ്-എമ്മിൽ പി.ജെ. ജോസഫ് വിഭാഗം ലയിക്കുേമ്പാൾ അവരുമായി ചില ധാരണകൾ ഉണ്ടാക്കിയിരുന്നു.
ന ിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കിനിടയിൽ അതൊന്നും പൂർണമാക്കാൻ കഴിഞ്ഞിട്ടില്ല. പരിഹരിക്കപ്പെടേണ് ട വിഷയങ്ങൾ ശേഷിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അതെല്ലാം തന്നെ ചർച്ചചെയ്ത് പരിഹരിക്കും. ജോസ് കെ. മാണിയുടെ ക േരളയാത്ര തീരുമാനിച്ചത് ജോസഫിെൻറകൂടി സാന്നിധ്യത്തിലായിരുന്നു.
യാത്ര ഉദ്ഘാടനം ചെയ്തതും പി.ജെ. ജോസഫായിരുന്നു. ഇനി എന്താണ് പ്രശ്നമെന്ന് അറിയില്ല. തെരഞ്ഞെടുപ്പിനെ പാർട്ടിയിലെ പ്രശ്നങ്ങൾ ബാധിക്കില്ല. യു.ഡി.എഫിെൻറ കെട്ടുറപ്പിനും ഒന്നും സംഭവിക്കില്ല.
? രണ്ട് സീറ്റ് വേണമെന്ന പാർട്ടിയുടെ ആവശ്യം ന്യായമാണോ
രണ്ട് സീറ്റ് ചോദിച്ചതിലെന്താണ് തെറ്റ്. സിറ്റിങ് സീറ്റായ കോട്ടയത്തിന് പുറമെ ഒരു സീറ്റുകൂടി വേണമെന്നാണ് യു.ഡി.എഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. രണ്ട് സീറ്റിന് കേരള കോൺഗ്രസിന് അർഹതയുണ്ട്. അത് ന്യായമാണ്.
കോട്ടയത്തിന് പുറമെ ഇടുക്കി അല്ലെങ്കിൽ ചാലക്കുടി വേണം. ജോസഫും അതാണ് ആവശ്യപ്പെട്ടത്. ഞങ്ങളുടെ ന്യായമായ ആവശ്യം യു.ഡി.എഫ് ചർച്ചചെയ്യെട്ട. അല്ലെങ്കിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചയുടെ ആവശ്യം തന്നെ ഇല്ലല്ലോ.
? മുസ്ലിം ലീഗ് മൂന്ന് സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടല്ലോ
ഞങ്ങൾ രണ്ട് അല്ലേ ചോദിച്ചുള്ളൂ.
? സിറ്റിങ് സീറ്റായ കോട്ടയത്തെ സ്ഥാനാർഥി
തക്കസമയത്ത് തീരുമാനമെടുക്കും. കേരളയാത്ര സമാപിച്ച ശേഷമാവും ചർച്ച. ജയസാധ്യതയും യോഗ്യതയും നോക്കി സ്ഥാനാർഥിയെ നിശ്ചയിക്കും. കേരള കോൺഗ്രസിന് സ്ഥാനാർഥി ക്ഷാമം ഇല്ല.
? യു.ഡി.എഫിെൻറ പ്രവർത്തനങ്ങളിൽ പൂർണ തൃപ്തനാണോ
തീർച്ചയായും. യു.ഡി.എഫ് ഒറ്റക്കെട്ടാണ്. ഇൗ രീതിയിൽതന്നെ ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടും. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുള്ള സാധ്യത ആർക്കും തള്ളാനാവില്ല.
?ബാർ കോഴയടക്കം താങ്കൾക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്
ഒന്നും പറയുന്നില്ല. കൂടുതൽ ചർച്ചകൾക്കുമില്ല. അതെല്ലാം കഴിഞ്ഞ കാര്യങ്ങളല്ലേ. മാമ്പഴം ഉള്ള മാവിലല്ലേ കെല്ലറിയൂ. (ഇതുസംബന്ധിച്ച കൂടുതൽ ചോദ്യങ്ങൾക്ക്, വിവാദത്തിനില്ലെന്ന് മറുപടി)
? കേരള കോൺഗ്രസുകളുടെ ഏകീകരണം ഇപ്പോൾ ചർച്ചയാകുന്നില്ലല്ലോ
കേരള കോൺഗ്രസ് എന്നത് ഞങ്ങളുടെ പാർട്ടി മാത്രമാണ്. മറ്റു കേരള കോൺഗ്രസുകളെല്ലാം വെറും കടലാസ് സംഘടനകളും. ഇപ്പോൾ ഇൗ വിഷയം ചർച്ചചെയ്യുന്നില്ല. വരെട്ട അപ്പോൾ നോക്കാം മറ്റ് കാര്യങ്ങൾ
? ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ സാധ്യത. കേന്ദ്ര സർക്കാറിെൻറ പ്രവർത്തനങ്ങളെ എങ്ങിനെ വിലയിരുത്തുന്നു
സാഹചര്യങ്ങൾ യു.ഡി.എഫിന് അനുകൂലമാണ്. നല്ല വിജയം നേടും. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ ഭരണത്തിനെതിരെയുള്ള വിധിയെഴുത്താണിത്.
മോദിയെ അധികാരത്തിൽനിന്ന് ഇറക്കാനുള്ള തെരഞ്ഞെടുപ്പും. കേരളത്തിൽ എല്ലാ വിഭാഗവും യു.ഡി.എഫിനൊപ്പമാണ്. സംസ്ഥാനത്തും ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. കേന്ദ്രത്തിെൻറ വർഗീയ ഫാഷിസവും പിണറായിയുടെ സോഷ്യൽ ഫാഷിസവും അവസാനിപ്പിക്കും.
വാഗ്ദാന ലംഘനങ്ങളുടെ സർക്കാറാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത്. രണ്ടിനെയും താഴെയിറക്കുകയാണ് ലക്ഷ്യം. കർഷകരെ ഇത്രയേറെ ദ്രോഹിച്ചിട്ടുള്ള ഒരു സർക്കാറും കേന്ദ്രത്തിൽ ഇതേവരെ ഉണ്ടായിട്ടില്ല. കർഷക പ്രക്ഷോഭം എങ്ങും ശക്തമാണ്. വരവും ചെലവും പൊരുത്തപ്പെടാനാവാത്ത അവസ്ഥയിൽ കർഷകർ ആത്മഹത്യയുടെ വക്കിലാണ്.
കൃഷി ഉപേക്ഷിക്കുന്ന കർഷകരുടെ എണ്ണവും വർധിക്കുന്നു. പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയിലായ കർഷകർക്ക് താങ്ങാവാൻ മോദി സർക്കാറിന് കഴിയുന്നില്ല. തൊഴിലില്ലായ്മയും രൂക്ഷമാണ്. കോർപറേറ്റുകൾ മാത്രമാണ് വളരുന്നത്. കേന്ദ്രത്തിെൻറ കർഷകവിരുദ്ധ നയത്തിനെതിരെ കേരളവും ശക്തമായി പ്രതികരിക്കും. ഇൗ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും.
? സംസ്ഥാന ഭരണത്തെക്കുറിച്ച്
പിണറായി സർക്കാറും നടത്തുന്നത് വാഗ്ദാനലംഘനങ്ങൾ തന്നെ. കേരളത്തിലും കർഷകർ ദുരിതത്തിലാണ്. കർഷക ആത്മഹത്യ തുടർക്കഥയാവുകയാണ്. വിലയിടിവ് പിടിച്ചു നിർത്താനുള്ള നടപടികളില്ല. സർക്കാറിെൻറ പിടിപ്പുകേടും വിവരമില്ലായ്മയുമാണ് ഇതിന് കാരണം. നടപടികളിലും സുതാര്യത ഇല്ലാതായി.
കാർഷിക മേഖലക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ല. പ്രഖ്യാപിച്ച ആനുകൂല്യങ്ങൾപോലും നൽകുന്നില്ല. ബജറ്റ് പ്രഖ്യാപനം വെറും പ്രഖ്യാപനമായി മാറി. കർഷക-ക്ഷേമ പെൻഷനുകൾ നൽകുന്നില്ല. മാസങ്ങളായി കുടിശ്ശികപോലും വിതരണം ചെയ്യുന്നില്ല. പ്രളയത്തിൽ തകർന്ന കേരളത്തെ രക്ഷിക്കാനുള്ള നടപടികളും നടക്കുന്നില്ല. സാമ്പത്തിക സ്ഥിതിയും മോശമാണ്. യു.ഡി.എഫ് തുടങ്ങിവെച്ച പലപദ്ധതികളും ഇല്ലാതാക്കി.
പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരും ജപ്തി ഭീഷണിയിലാണ്. ബാങ്കുകൾ ഇവരെ ദ്രോഹിക്കുന്നു. കാർഷിക വായ്പയുടെ പലിശ എഴുതിത്തള്ളണമെന്ന ആവശ്യവും നടപ്പാക്കുന്നില്ല. സർക്കാർ പ്രഖ്യാപിച്ച മൊറേട്ടാറിയം ഇനിയും കടലാസിലാണ്.
? മോദി ഭരണത്തിന് തുടർച്ചയുണ്ടാവുമോ
ഫാഷിസ്റ്റ് ഭരണത്തിന് ഇൗ തെരഞ്ഞെടുപ്പോടെ അന്ത്യമാവും. ജനങ്ങളെ ഇത്രയേറെ ഭയപ്പെടുത്തിയ ഒരു സർക്കാറും രാജ്യത്തുണ്ടായിട്ടില്ല. ജനങ്ങൾ ഇപ്പോഴും ഭീതിയിലാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിെലത്തും. അതിനുള്ള തയാറെടുപ്പുകളാണ് എവിടെയും നടക്കുന്നത്.
? പ്രാദേശിക പാർട്ടികളുടെ പ്രസക്തി- ദേശീയ രാഷ്ട്രീയത്തിൽ കേരള കോൺഗ്രസിെൻറയും
പ്രാദേശിക പാർട്ടികളുടെ പ്രസക്തി എന്നും എടുത്തുപറഞ്ഞിട്ടുള്ളത് ഞാൻ തന്നെയാണ്. അടുത്ത തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികളെ മാറ്റിനിർത്താൻ ആർക്കും കഴിയില്ല. ദേശീയ രാഷ്ട്രീയത്തിൽ കേരള കോൺഗ്രസിനും പ്രസക്തിയുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയിൽ ഞങ്ങളും ഉണ്ട്. കേന്ദ്രത്തിൽ കേരള കോൺഗ്രസിെൻറ ഇടപെടൽ കർഷകർക്ക് ഗുണകരമായിട്ടുണ്ട്. കർഷക പ്രശ്നങ്ങൾക്കായി കേന്ദ്രത്തിനെതിരെ ഒറ്റക്ക് സമരം ചെയ്ത ചരിത്രവും ഇൗ പാർട്ടിക്കുണ്ട്. അത് ഇനിയും തുടരും.
? ശബരിമല വിഷയം ബി.ജെ.പിക്ക് ഗുണം ചെയ്യുമോ
ഒരിക്കലുമില്ല. അതിനുള്ള സാധ്യതകളും ഇല്ല. യു.ഡി.എഫ് സ്വീകരിച്ച നിലപാടിന് സ്വീകാര്യതയുണ്ട്. ഇക്കാര്യത്തിൽ പാളിച്ച സംഭവിച്ചിട്ടുമില്ല. വോട്ടിനു വേണ്ടിയുള്ള രാഷ്ട്രീയമാണ് പലരും കളിക്കുന്നത്. അത് ഇവിടെ വിലപ്പോവില്ല. കേരളത്തിലെ ജനങ്ങൾ കാര്യങ്ങൾ ചിന്തിച്ച് പ്രവർത്തിക്കുന്നവരാണ്. ശബരിമല ഇടതുമുന്നണിക്കും ബി.ജെ.പിക്കും കാര്യമായ തിരിച്ചടി നൽകും. മൂന്നുവർഷത്തെ പിണറായി ഭരണത്തിനും ഇത് തിരിച്ചടിയാവും.
മുഖ്യമന്ത്രി പിണറായി വിജയെൻറ കൊള്ളരുതായ്മയുടെ ഏറ്റവും വലിയ ഉദാഹരണമാണ് വിഷയം കൈകാര്യം ചെയ്തതിൽ കണ്ടത്. ശാന്തമായ ഒരുസ്ഥലമായിരുന്നു ശബരിമല. സർക്കാറിെൻറ ഇടപെടൽ എല്ലാം കുളമാക്കി. ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കപ്പെട്ടു. വിശ്വാസികളല്ലാത്തവർക്കും ആക്ടിവിസ്റ്റുകൾക്കും അവിടെ പ്രവേശനം നൽകിയതോടെ ഭക്തിക്ക് പകരം ഭീതിയുടെ സാഹചര്യം സൃഷ്ടിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.