Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒമ്പതിനകം നിയമസഭ കക്ഷി...

ഒമ്പതിനകം നിയമസഭ കക്ഷി യോഗം; കീഴ്​വഴക്കം മാറ്റില്ല –ജോസഫ്

text_fields
bookmark_border
ഒമ്പതിനകം നിയമസഭ കക്ഷി യോഗം; കീഴ്​വഴക്കം മാറ്റില്ല –ജോസഫ്
cancel

തൊ​ടു​പു​ഴ: കെ.​എം. മാ​ണി പാ​ർ​ട്ടി ചെ​യ​ർ​മാ​നാ​യി​രു​ന്ന​പ്പോ​ഴ​ത്തെ കീ​ഴ്​​​വ​ഴ​ക്ക​ങ്ങ​ൾ മാ​റ്റി​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ക്കാ​ത്ത​ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും പി.​ജെ. ജോ​സ​ഫ്. ഇ​തു​പ്ര​കാ​രം നി​യ​മ​സ​ഭ ക​ക്ഷി യോ​ഗം ഈ ​മാ​സം ഒ​മ്പ​തി​ന​കം ചേ​രും. ലീ​ഡ​റെ തീ​രു​മാ​നി​ച്ച്​ അ​റി​യി​ക്ക​ണ​മെ​ന്ന്​ സ്​​പീ​ക്ക​ർ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചാ​ണി​ത്.​ പി.​സി. ജോ​ർ​ജ്​ പാ​ർ​ട്ടി വി​ട്ട​പ്പോ​ൾ ജോ​സ്​ കെ. ​മാ​ണി​യെ വൈ​സ്​​ ചെ​യ​ർ​മാ​നാ​ക്കി​യ​തും പി​ന്നീ​ട്​ രാ​ജ്യ​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​പ്പി​ച്ച​തും പാ​ർ​ല​മ​െൻറി പാ​ർ​ട്ടി​യി​ൽ തീ​രു​മാ​ന​മെ​ടു​ത്താ​യി​രു​ന്നു.

പി​ന്നീ​ട്​ സം​സ്​​ഥാ​ന ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​രം വാ​ങ്ങു​ക​യാ​ണ്​ ചെ​യ്​​ത​ത്. കോ​ലം ക​ത്തി​ക്ക​ൽ പോ​ലു​ള്ള ന​ട​പ​ടി​ക​ളി​ൽ​നി​ന്ന്​ എ​ല്ലാ​വ​രും പി​ന്തി​രി​യ​ണ​മെ​ന്നും ഐ​ക്യ​ത്തോ​ടെ പാ​ർ​ട്ടി​യെ നി​ല​നി​ർ​ത്താ​ൻ​ അ​ഭി​ല​ഷ​ണീ​യ​മ​ല്ലാ​ത്ത ന​ട​പ​ടി​ക​ളി​ൽ​നി​ന്ന്​ പ്ര​വ​ർ​ത്ത​ക​ർ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും ജോ​സ​ഫ്​ അ​ഭ്യ​ർ​ഥി​ച്ചു.

താ​ൻ ചെ​യ​ർ​മാ​​െൻറ ചു​മ​ത​ല വ​ഹി​ക്കു​ന്നു​വെ​ന്നും മ​റ്റു ഭാ​ര​വാ​ഹി​ക​ൾ അ​ത​ത്​ സ്​​ഥാ​ന​ങ്ങ​ളി​ൽ തു​ട​രു​മെ​ന്നു​മാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ അ​റി​യി​ച്ച​ത്. ക​ത്തി​നെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​തെ ജോ​സ് ​കെ. ​മാ​ണി പ്ര​തി​ക​രി​ച്ച​ത്​ ശ​രി​യാ​യി​ല്ല. കാ​ള പെ​റ്റെ​ന്ന്​ കേ​ട്ട്​ ക​യ​റെ​ടു​ക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നു. ​സ​മ​വാ​യ​ത്തി​ലൂ​ടെ പാ​ർ​ട്ടി​യെ ഐ​ക്യ​ത്തി​ൽ നി​ല​നി​ർ​ത്താ​നാ​ണ്​ ശ്ര​മം. പ്ര​ശ്​​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്​​തു പ​രി​ഹ​രി​ക്ക​ണം. അ​തി​നു ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും ജോ​സ​ഫ്​ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephkerala congress mjose k manikerala newsmalayalam news
News Summary - kerala congress M parlimentary party will conduct before 9th june said PJ joseph -kerala news
Next Story