കേരളാ കോൺഗ്രസിൽ പൊട്ടിത്തെറി; കോഴിക്കോട്ട് ജില്ലാ സെക്രട്ടറി രാജിവെച്ചു
text_fieldsകോഴിക്കോട്: പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിന് ലോക്സഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരളാ കോൺഗ് രസ് എമ്മിൽ പൊട്ടിത്തെറി. കോഴിക്കോട്ട് ജില്ലാ ജനറൽ സെക്രട്ടറി പി.എം. ജോർജ് രാജിവെച്ചു. തോമസ് ചാഴിക്കാടനെ സ്ഥാനാ ർഥിയാക്കിയത് സി.പി.എമ്മിനെ സഹായിക്കാനാണെന്ന് പി.എം. ജോർജ് ആരോപിച്ചു.
രണ്ടു പ്രാവശ്യം നിയമസഭാ തെരഞ്ഞെടുപ്പ ിൽ തോൽവി നേരിട്ടയാളെ തന്നെ സ്ഥാനാർഥിയാക്കിത് ഇതിന് വേണ്ടിയാണ്. കെ.എം. മാണിയുടെ പേരിലുള്ള അഴിമതി കേസും മകൻ ജോസ് കെ. മാണിയുടെ പേരിലുള്ള സരിത കേസും ഒതുക്കി തീർക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്നും പി.എം. ജോർജ് വ്യക്തമാക്കി.
കോട്ടയത്ത് മത്സരിക്കാൻ താൽപര്യം അറിയിച്ച പി.ജെ. ജോസഫിനെ തള്ളി തോമസ് ചാഴികാടനെ കേരള കോൺഗ്രസ് എം സ്ഥാനാർഥിയായി പാർട്ടി ചെയർമാൻ കെ.എം. മാണി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ തിങ്കളാഴ്ച രാത്രി ഒമ്പതോടെ വാർത്തക്കുറിപ്പിലൂടെയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. സ്ഥാനാർഥി പ്രഖ്യാപനത്തോടെ കേരള കോൺഗ്രസിൽ കടുത്ത പ്രതിസന്ധിയാണ് രൂപപ്പെട്ടത്.
കോട്ടയത്ത് സ്ഥാനാർഥിത്വം ഏെറക്കുറെ ഉറപ്പിച്ച ജോസഫിനെ തിങ്കളാഴ്ച അപ്രതീക്ഷിത നീക്കത്തിലൂടെ മാണി വിഭാഗം അട്ടിമറിക്കുകയായിരുന്നു. ഞായറാഴ്ച നടന്ന പാർലമെന്‍ററി പാർട്ടി യോഗത്തിൽ പി.ജെ. ജോസഫിെൻറ പേര് മാത്രമായിരുന്നു ചർച്ച ചെയ്തത്. ഇതിൽ ധാരണയിലെത്തുകയും ചെയ്തു. എന്നാൽ, മാണി വിഭാഗം നേതാക്കൾ മറ്റൊരു സ്ഥാനാർഥിയെന്ന കടുത്ത നിലപാടിലേക്ക് മാറി.
കൂടുതൽ മണ്ഡലം കമ്മിറ്റികൾ ചാഴികാടന്‍റെ പേരാണ് നിർദേശിച്ചത്. പിന്നാലെ, മണ്ഡലം കമ്മിറ്റികളുടെ പിന്തുണയില്ലെന്നു കാട്ടി ജോസഫിന് പ്രത്യേക ദൂതൻ മുഖേന കെ.എം. മാണി കത്തും നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.