ഇടതുമുന്നണി വൻ വിജയം നേടുമെന്ന്; കേരള കോൺഗ്രസ് എം അവലോകന യോഗം ചേർന്നു
text_fieldsകോട്ടയം: ഇടതുമുന്നണിയോടൊപ്പം ചേർന്ന ശേഷമുള്ള ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ അന്തിമ കണക്കെടുപ്പുകളുമായി കേരള കോൺഗ്രസ് എം. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ പാർട്ടി ഓഫിസിലാണ് അന്തിമ കണക്കെടുപ്പ് നടത്തിയത്.
ഇടതുമുന്നണിയുടെ ഭാഗമായതോടെ കേരള കോൺഗ്രസ് സംസ്ഥാനത്തെ നിർണായക രാഷ്ട്രീയ നീക്കത്തിന്‍റെ ഭാഗമായതായി നേതാക്കൾ വിലയിരുത്തി. നാളെ നടക്കുന്ന വോട്ടെണ്ണലിൽ കേരള കോൺഗ്രസ് എമ്മും ഇടതുമുന്നണിയും വൻ വിജയം നേടുമെന്നും യോഗത്തിൽ വിലയിരുത്തി.
കേരള കോൺഗ്രസിനും ഇടതുമുന്നണിയ്ക്കും എതിരെ ഗൂഢാലോചന നടത്തിയവർക്കുള്ള തിരിച്ചടിയും തെരഞ്ഞെടുപ്പിൽ ജനം നൽകുമെന്നും യോഗം വിലയിരുത്തി. എം.പി. തോമസ് ചാഴികാടൻ, എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, എൻ. ജയരാജ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, കേരള കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, നേതാക്കളായ സ്റ്റീഫൻ ജോർജ്, വിജി എം. തോമസ് എന്നിവർ അവൈലബിൾ നേതൃയോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.