കേരളാ കോൺഗ്രസിലെ തർക്കം; ആഭ്യന്തര കാര്യമെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: കേരളാ കോൺഗ്രസ് എമ്മിലെ പ്രശ്നങ്ങൾ അവരുടെ ആഭ്യന്തര കാര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത ്തല. സ്വാനാർഥിത്വ വിഷയത്തിൽ ഇപ്പോൾ ഇടപെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങൾ കേരളാ കോൺഗ്രസ് തന്നെ പ രിഹരിക്കുമെന്നാണ് കരുതുന്നത്. ഇപ്പോഴത്തെ പ്രശ്നങ്ങൾ കോട്ടയം സീറ്റിലെ ജയസാധ്യതയെ ബാധിക്കില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
കോൺഗ്രസിൽ സീറ്റ് തർക്കമില്ല. സ്ഥാനാർഥി നിർണയം വൈകിയിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
സാമുദായികധ്രുവീകരണത്തിന് ഇടയാകുംവിധം പ്രചാരണം പാടില്ലെന്ന സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസറുടെ പ്രസ്താവനക്കെതിരെയും ചെന്നിത്തല രംഗത്തെത്തി. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് ചെന്നിത്തല പറഞ്ഞു.
തെരഞ്ഞെടുപ്പ് ചട്ടത്തിൽ എവിടെയാണ് ഇത് പറഞ്ഞിരിക്കുന്നതെന്ന് അറിയില്ല. ശബരിമല കേരളത്തിൽ നടന്ന ഒരു വലിയ ക്രമസമാധാന പ്രശ്നമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.