Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാരിസൺ കേസ്​:...

ഹാരിസൺ കേസ്​: സി.പി.​െഎ വകുപ്പുകളുടെ ഒത്തുകളി -കേരള കോൺഗ്രസ്​ എം

text_fields
bookmark_border
ഹാരിസൺ കേസ്​: സി.പി.​െഎ വകുപ്പുകളുടെ ഒത്തുകളി -കേരള കോൺഗ്രസ്​ എം
cancel

കോട്ടയം: എതിർ കക്ഷികളുമായി ഒത്തുകളിച്ച് റവന്യൂ, വനം വകുപ്പുകൾ കേസുകൾ തോറ്റുകൊടുക്കുന്നതി​​​െൻറ ഒടുവിലത്തെ ഉദാഹരണമാണ്​ ഹാരിസൺ ഭൂമിക്കേസിൽ സർക്കാറിനുണ്ടായ തിരിച്ചടിയെന്ന് കേരള കോൺഗ്രസ്^എം ജനറൽ സെക്രട്ടറി ജോസഫ് എം. പുതുശ്ശേരി. പൊന്തൻപുഴ വനഭൂമിക്കേസിലെ തിരിച്ചടിക്കുശേഷം ഹാരിസൺ ഭൂമിയും കൈവിട്ടുപോകുന്ന സ്ഥിതി ലാഘവത്തോടെ കാണാൻ കഴിയില്ല.  ഫലപ്രദമായി കേസ് നടത്തിയിരുന്ന അഭിഭാഷകരെ മാറ്റി ഇഷ്​ടക്കാരെ നിയോഗിച്ചത്​ കേസ്​ അട്ടിമറിക്കാനാണ്​. 

പാട്ടക്കാലാവധി കഴിഞ്ഞാൽ ഭൂമി സർക്കാറിൽ നിക്ഷിപ്തമാ​െണന്ന അടിസ്ഥാനനിയമം ഇവിടെ ചോദ്യംചെയ്യപ്പെട്ടു. കേരളം വിറ്റുതുലക്കാൻ അച്ചാരം വാങ്ങിയ ഇടനിലക്കാരും അവർക്ക് എല്ലാ ഒത്താശകളും ചെയ്യുന്ന ബന്ധപ്പെട്ട വകുപ്പുകളും അവയുടെ രാഷ്​ട്രീയ നേതൃത്വവുമടങ്ങുന്ന ദൂഷിതവലയം അരങ്ങുതകർക്കുകയാണ്. വലിയതോതിൽ സർക്കാർ ഭൂമി അന്യാധീനപ്പെടുന്ന തരത്തിൽ സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളിൽ നിരന്തരമായുണ്ടാകുന്ന വീഴ്ചകളിൽ കാനം രാജേന്ദ്ര​​​െൻറ അഭിപ്രായം അറിയാൻ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congress mkerala newsmalayalam newsHarrison Land Verdict
News Summary - Kerala Congress m React to Harrison Land Verdict -Kerala News
Next Story