കേരള കോണ്ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത്
text_fieldsകോട്ടയം: മാണി സി. കാപ്പൻ യു.ഡി.എഫിനൊപ്പം ചേർന്നതിനുപിന്നാലെ, സാഹചര്യങ്ങൾ വിലയിരുത്താൻ കേരള കോണ്ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുന്നു. ചൊവ്വാഴ്ച നാലിന് സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് യോഗം. പാലാക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പും ചർച്ചയാകും.
സീറ്റ് വിഭജന സാഹചര്യങ്ങളും വിലയിരുത്തും. എൽ.ഡി.എഫുമായി ചർച്ച നടത്തി സീറ്റുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ പാർട്ടി നേതൃത്വത്തെ യോഗം ചുമതലപ്പെടുത്തും. 13 സീറ്റ് ആവശ്യപ്പെടാനാണ് ധാരണ. ആറെണ്ണം കോട്ടയം ജില്ലയിലാണ്. കഴിഞ്ഞ തവണ സംയുക്ത കേരള കോൺഗ്രസായി യു.ഡി.എഫിൽ 15 സീറ്റിലാണ് മത്സരിച്ചത്. ഇതിൽ 11 സീറ്റിൽ മാണി വിഭാഗവും നാലിടങ്ങളിൽ ജോസഫ് വിഭാഗവുമായിരുന്നു.
കഴിഞ്ഞ തവണ മത്സരിച്ച 11 സീറ്റുകൾക്കൊപ്പം രണ്ട് സീറ്റ് അധികം വേണമെന്നാണ് ജോസ് കെ. മാണിയുടെ നിർദേശം. കണ്ണൂരിലെ ഇരിക്കൂർ, പത്തനംതിട്ടയിലെ റാന്നി സീറ്റുകളാണ് അത്. ചെയര്മാന് ജോസ് കെ. മാണിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.