നിർണായക തീരുമാനങ്ങളെടുക്കാൻ കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ഉടൻ
text_fieldsകോട്ടയം: അവിശ്വാസ പ്രമേയ വോട്ടെടുപ്പിലും, രാജ്യസഭ തെരഞ്ഞെടുപ്പിലും വിപ്പ് ലംഘനം നടത്തിയ എം.എല്‍.എമാരെ അയോഗ്യരാക്കുന്നത് അടക്കമുള്ള നിർണായക തീരുമാനങ്ങളെടുക്കാൻ കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി ഉടൻ ചേരും. ഞായറാഴ്ച ഉച്ചക്ക് രണ്ടിനാണ് യോഗം ആരംഭിക്കുക.
വിപ്പ് ലംഘനം ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ച എം.എല്‍.എമാരെ കുറ്റവിമുക്തരാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് 15 ദിവസമാണ് കേരള നിയമസഭാ അംഗങ്ങളുടെ അയോഗ്യരാക്കല്‍ സംബന്ധിച്ച റൂള്‍ 3 (6) നിഷ്‌കർഷിച്ചിട്ടുള്ളത്. ഈ സമയപരിധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച് തീരുമാനം ഞായറാഴ്ച ചേരുന്ന സ്റ്റിയറിങ് കമ്മിറ്റിയിൽ ഉണ്ടാകുമെന്ന് ചീഫ് വിപ്പ് റോഷി അഗസ്റ്റിന് എം.എല്‍.എ പറഞ്ഞു. എം.എൽ.എമാരെ അയോഗ്യരാക്കാൻ സ്‌പീക്കർക്ക് കത്ത് നൽകുന്നത് അടക്കം നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.