കെ.എം. മാണിയുടെ പക്വത ജോസിനില്ല -ജോസഫ്
text_fieldsകോട്ടയം: ജോസ് കെ.മാണിക്കെതിരെ രൂക്ഷ വിമർശനവുമായി പി.ജെ. ജോസഫ്. പ്രതിച്ഛായയിലെ മ ുഖപ്രസംഗത്തെക്കുറിച്ച് പാലായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന് നു അദ്ദേഹം.
കെ.എം. മാണിയുടെ പക്വതയും വീണ്ടുവിചാരവും ജോസ് കെ.മാണി കാണിക്കുന്നില്ല. പ ്രതിച്ഛായയിലൂടെ ആരാണ് സംസാരിക്കുന്നതെന്ന് വ്യക്തമാണ്. ഇത്തരം നീക്കം പാലായിലെ യു. ഡി.എഫ് ജയത്തിന് ഗുണകരമാണോയെന്ന് ചിന്തിക്കണം. ലേഖനം ജോസ് കെ.മാണിയുടെ അറിവോ ടെയാണെന്ന് എല്ലാവർക്കുമറിയാം. കൂവിയാലും ഇതൊന്നും കണ്ടാലും പ്രകോപിതനാകില്ല. പാ ലായിൽ ശബ്ദമുണ്ടാക്കിയവർ സ്ഥാനാർഥിയെ ജയിപ്പിക്കാൻ എത്തിയവരല്ല. സ്വതന്ത്രനായ ജോസ് ടോമിന് എല്ലാ പിന്തുണയും നൽകും.
ചെയർമാനായ മാണി സാറിെൻറ ഒഴിവുവന്നപ്പോൾ രണ്ടില ചിഹ്നം നൽകാനുള്ള അധികാരം ഭരണഘടനയനുസരിച്ച് വർക്കിങ് ചെയർമാനാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ പറഞ്ഞിട്ടുണ്ട്. ‘ഇൻ ചാർജ് ഓഫ് ചെയർമാൻ’ എന്നുകാണിച്ച് കത്തുനൽകിയാൽ ചിഹ്നം നൽകാമെന്ന് സമ്മതിച്ചു. രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ ഇക്കാര്യം ഉന്നയിച്ച് വിളിച്ചിരുന്നു.
എന്നാൽ, പത്രിക സമർപ്പിക്കുന്ന അവസാനദിവസം 2.29നാണ് ജോസ് കെ.മാണിയുടെ കത്ത് കിട്ടിയത്.
മൂന്നുമണിക്കുള്ളിൽ പാലായിൽ കത്ത് എത്തിക്കാൻ കഴിയില്ലെന്ന് ബോധ്യമുണ്ടായിട്ടും കത്തയച്ചുവെന്ന് കാണിക്കാൻ അഭ്യാസം നടത്തുകയായിരുന്നു. ചിഹ്നത്തിെൻറ കാര്യത്തിൽ ഇതേ അഭ്യാസമിറക്കുമെന്നുകണ്ടാണ് ജോസഫ് കണ്ടത്തിലിനെ സ്ഥാനാർഥിയാക്കിയതെന്നും ജോസഫ് പറഞ്ഞു.
പ്രതിച്ഛായയുടെ നിലപാട് പാർട്ടി നയമല്ല –ജോസ് കെ.മാണി
കോട്ടയം: പ്രതിച്ഛായ നിലപാട് പാർട്ടിയുടെ നയമല്ലെന്ന് ജോസ് കെ.മാണി. മുഖപ്രസംഗം ആരെയും ഉദ്ദേശിച്ചല്ല. അങ്ങനെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ലേഖനം എഴുതിയയാളോട് വിശദീകരണം തേടും.
ജനാധിപത്യ മാർഗത്തിലൂടെയാണ് ജോസ് ടോമിനെ സ്ഥാനാർഥിയെ തെരഞ്ഞെടുത്തത്. എടുത്ത മാർഗത്തെ അനുമോദിക്കുക മാത്രമാണ് ചെയ്തത്.
ഒരു രീതിയിലും ആരെയും ഉദ്ദേശിച്ചല്ല. അഭിപ്രായ വ്യത്യാസമുെണ്ടങ്കിൽ ഇപ്പോൾ വിവാദമാക്കേണ്ട. യു.ഡി.എഫ് ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടും. ഒരു വിവാദത്തിലേക്കും പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.