സുധീരെൻറ പ്രസ്താവന ബോധപൂര്‍വം –കേരള കോണ്‍ഗ്രസ്
text_fieldsകോട്ടയം: മുന്‍ കെ.പി.സി.സി പ്രസിഡൻറിന് യോജിക്കാത്ത പ്രസ്താവനകളിലൂടെ സ്വന്തം പാര്‍ട്ടിക്കും മുന്നണിക്കും പ്രതിസന്ധി സൃഷ്ടിക്കുന്ന വി.എം. സുധീരെൻറ നടപടി ബോധപൂര്‍വമാണെന്ന് കേരള കോണ്‍ഗ്രസ് എം. വിലപേശല്‍ രാഷ്ട്രീയം കേരള കോണ്‍ഗ്രസിനുമേല്‍ ആരോപിക്കുന്ന സുധീരന് തെൻറ പ്രസ്താവനകളിലൂടെ സഹായിക്കുന്നത് രാഷ്ട്രീയ ശത്രുക്കളായ ബി.ജെ.പിയെയും സി.പി.എമ്മിനെയുമാണ്. സ്വന്തം പ്രസ്താവനകളിലൂടെ സുധീരന് എക്കാലവും രാഷ്ട്രീയ ശത്രുക്കളുടെ മിത്രമായിരുന്നു. സഹപ്രവര്‍ത്തകരെ കടന്നാക്രമിച്ച് രാഷ്ട്രീയ എതിരാളികളുടെ കൈയടി വാങ്ങുകയെന്നത് അദ്ദേഹത്തിെൻറ പതിവ് ശൈലിയാണെന്നും ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം പ്രസ്താവനയിൽ പറഞ്ഞു. ഇതാണ് ഹിമാലയന്‍ മണ്ടത്തരം.
43 വര്‍ഷം യു.ഡി.എഫിനൊപ്പം നിന്ന കേരള കോണ്‍ഗ്രസിനെ സംബന്ധിച്ച് രാജ്യസഭ സീറ്റ് ഔദാര്യമല്ല. 1980ല്‍ മണലൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് ഇടതുമുന്നണി സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച എന്‍.ഐ. ദേവസികുട്ടിയെ പരാജയപ്പെടുത്തിയാണ് സുധീരന് നിയമസഭയില്‍ എത്തിയത് എന്നത് ചരിത്രമാണ്. അദ്ദേഹം അത് മറന്നാലും കേരളം മറന്നിട്ടില്ലെന്നും ജോയ് എബ്രഹാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.