സി.പി.എം പിന്തുണച്ചു; കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പദവി കേരള കോൺഗ്രസിന്
text_fieldsകോട്ടയം: അപ്രതീക്ഷിത രാഷ്ട്രീയനീക്കങ്ങൾക്ക് ഒടുവിൽ സി.പി.എം പിന്തുണയോടെ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം കേരള കോൺഗ്രസ് എം പിടിച്ചു. കോൺഗ്രസിലെ സണ്ണി പാമ്പാടിയെ തോൽപിച്ച് കേരള കോൺഗ്രസിെല സക്കറിയാസ് കുതിരവേലിയാണ് പ്രസിഡൻറ്. വോെട്ടടുപ്പിൽനിന്ന് ഏക സി.പി.ഐ അംഗം വിട്ടുനിന്നപ്പോൾ പി.സി. ജോർജിെൻറ ജനപക്ഷം പ്രതിനിധി വോട്ട് അസാധുവാക്കി.
ബുധനാഴ്ച രാവിലെ ചേർന്ന യോഗത്തിലായിരുന്നു നാടകീയ സംഭവങ്ങൾ. ആകെയുള്ള 22 അംഗങ്ങളിൽ സക്കറിയാസ് കുതിരവേലിക്ക് 12 വോട്ടും എതിർസ്ഥാനാർഥി കോൺഗ്രസിലെ സണ്ണി പാമ്പാടിക്ക് എട്ടു വോട്ടുമാണ് ലഭിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറായിരുന്ന കോൺഗ്രസിലെ ജോഷി ഫിലിപ്പ് കോട്ടയം ഡി.സി.സി പ്രസിഡൻറായതോടെ രാജിവെച്ചതാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പിനു കളമൊരുക്കിയത്. കോൺഗ്രസിന് എട്ട്, മാണി ഗ്രൂപ്പിനും സി.പി.എമ്മിനും ആറു വീതം, സി.പി.ഐക്കും ജനപക്ഷത്തിനും ഒന്നു വീതം എന്നിങ്ങനെയാണ് ജില്ല പഞ്ചായത്തിലെ കക്ഷിനില.
മുൻധാരണ തെറ്റിച്ച് സി.പി.എമ്മിെൻറ പിന്തുണ തേടിയ നിലപാടിൽ കേരള കോൺഗ്രസിൽ ഒരുവിഭാഗം കടുത്ത പ്രതിഷേധത്തിലാണ്. കോട്ടയം ജില്ല പ്രസിഡൻറ് അടക്കം വിയോജിപ്പ് രേഖപ്പെടുത്തി. ജില്ല പഞ്ചായത്ത് അംഗങ്ങളിൽ ചിലരും പാർലമെൻററി പാർട്ടി യോഗത്തിൽ ഇടതുബന്ധത്തെ എതിർത്തു. ജോഷി ഫിലിപ്പിെൻറ രാജിക്കുശേഷം ഏപ്രിൽ മൂന്നിന് കേരള കോൺഗ്രസ്, കോൺഗ്രസ് അംഗങ്ങൾ യോഗം ചേരുകയും സണ്ണി പാമ്പാടിക്ക് പിന്തുണ നൽകാമെന്ന് ധാരണയാകുകയും ചെയ്തിരുന്നു.
അവസാനംവരെ ഇൗ വിശ്വാസത്തിലായിരുന്നു കോൺഗ്രസ്. എന്നാൽ, ജോസ് കെ. മാണി എം.പി ഇടപെട്ട് ധാരണ അട്ടിമറിച്ചെന്നാണ് വിവരം. ചൊവ്വാഴ്ച കേരള കോൺഗ്രസ് നേതൃത്വവും സി.പി.എം ജില്ല നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിൽ കാര്യങ്ങൾ മാറിമറിഞ്ഞു. ഇടതു സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന കെ. രാജേഷ് മത്സരത്തിൽനിന്ന് പിൻമാറുകയും സക്കറിയാസ് കുതിരവേലിക്ക് സി.പി.എം അംഗങ്ങൾ വോട്ട് ചെയ്യുകയുമായിരുന്നു. എന്നാൽ, മാണി ഗ്രൂപ്പ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ കഴിയില്ലെന്ന് നിലപാട് എടുത്ത് സി.പി.ഐ അംഗം പി. സുഗതൻ വിട്ടുനിന്നു. ജനപക്ഷം പാർട്ടി അംഗം ലിസി സെബാസ്റ്റ്യൻ വോട്ട് അസാധുവാക്കി.
ആദ്യ രണ്ടര വർഷം കോൺസിനും പിന്നീട് കേരള കോൺഗ്രസിനും പ്രസിഡൻറ് സ്ഥാനമെന്നായിരുന്നു ഭരണത്തുടക്കത്തിലെ ധാരണ. കേരള കോൺഗ്രസ് യു.ഡി.എഫ് വിെട്ടങ്കിലും ധാരണപ്രകാരം ഭരണം തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.