േകരള സഹകരണബാങ്ക് ഭരണസമിതിയിൽ സംവരണമില്ല
text_fieldsപത്തനംതിട്ട: ജില്ല സഹകരണബാങ്കുകളും സംസ്ഥാന സഹകരണബാങ്കും ലയിച്ച് പുതുതായി വരുന്ന കേരള സഹകരണബാങ്കിെൻറ ഭരണസമിതിയിൽ പട്ടികവിഭാഗങ്ങൾക്കും വനിതകൾക്കും സംവരണമില്ല. പട്ടികജാതി-വർഗ സഹകരണസംഘങ്ങളെക്കുറിച്ചും പരാമർശമില്ല. ഇതര സഹകരണസംഘങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതിനാൽ പട്ടികജാതി-വർഗ സഹകരണസംഘങ്ങളുെട നിലനിൽപ് അപകടത്തിലാകുമെന്ന് പറയുന്നു.
കേരള സഹകരണബാങ്കിന് മൂന്ന് മേഖലകളിലും സംസ്ഥാനതലത്തിലും ഭരണസമിതികൾ ഉണ്ടാകും. മേഖല ഭരണസമിതിയിലേക്കാണ് തെരഞ്ഞെടുപ്പ്. പ്രാഥമിക സർവിസ് സഹകരണ സംഘങ്ങൾക്കാണ് അംഗത്വം എന്നതിനാൽ അവിടെനിന്നുള്ള പ്രതിനിധികളായിരിക്കും ഭരണസമിതിയിൽ. പ്രസിഡൻറുമാർ, സെക്രട്ടറിമാർ, ജീവനക്കാർ എന്നിവരുടെ പ്രതിനിധികൾ ഉണ്ടാകും. മറ്റു സഹകരണസംഘങ്ങൾക്ക് അംഗത്വമില്ലെങ്കിലും വായ്പ ലഭിക്കും. എന്നാൽ, പട്ടികജാതി, വർഗ സഹകരണസംഘങ്ങളെ ഇതര സംഘങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി ജില്ല ബാങ്കിലെ അഫിലിയേഷൻ പിൻവലിച്ചതിനാൽ ഇനി എന്ത് എന്നതാണ് ഉയരുന്ന ചോദ്യം.
സംസ്ഥാനത്തൊട്ടാകെ 800ഒാളം പട്ടികജാതി സർവിസ് സഹകരണസംഘങ്ങളാണുള്ളത്. ഇതിൽ പകുതിയിലേറെ പ്രവർത്തനരഹിതമാണ്. ഇവരുടെ അെപ്പക്സ് ബോഡിയായി ഫെഡറേഷനും പ്രവർത്തിക്കുന്നു. കോടികളുടെ നഷ്ടത്തിലാണ് ഫെഡറേഷെൻറ പ്രവർത്തനം. സർവിസ് സംഘങ്ങൾ സർക്കാർ ഗ്രാൻറിലും പ്രവർത്തിക്കുന്നു. ഇടക്കിടെയുള്ള സർക്കാറിെൻറ വായ്പ എഴുതിത്തള്ളലാണ് പട്ടികവിഭാഗം സംഘങ്ങളെ പ്രതിസന്ധിയിലാക്കുന്നതെന്ന് പറയുന്നു. എഴുതിത്തള്ളുമെന്ന പ്രതീക്ഷയിൽ വായ്പയെടുത്തവർ തിരിച്ചടക്കുന്നില്ല. ചിട്ടിയും മറ്റുമായാണ് പല സംഘങ്ങളും മുന്നോട്ടുപോകുന്നത്. ഇതിനിടെയാണ് പുതിയ പ്രതിസന്ധി.
കേരള ബാങ്ക് രൂപവത്കരണത്തോടെ പട്ടികവിഭാഗം സംഘങ്ങളുടെ പ്രവർത്തനം തന്നെ നിലക്കുമെന്ന് ഫെഡറേഷൻ മുൻ പ്രസിഡൻറ് എം.കെ. പുരുഷോത്തമൻ പറഞ്ഞു. ഭരണസമിതിയിൽ സംവരണം ഏർപ്പെടുത്താത്തതിനും നീതീകരണമില്ല. ഭരണഘടനാപരമായി ലഭിച്ച അവകാശമാണ് നിഷേധിക്കപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.