സംസ്ഥാനത്ത് 1569 പേര്‍ക്ക് കൂടി കോവിഡ്; സമ്പർക്കം 1354
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 1569 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 310, മലപ്പുറം 198, പാലക്കാട് 180, എറണാകുളം 114, ആലപ്പുഴ 113, കോട്ടയം101 പേര്‍ക്കും, കോഴിക്കോട് 99, കണ്ണൂര്‍ 95, തൃശൂര്‍ 80, കൊല്ലം 75 , ഇടുക്കി 58, വയനാട് 57, കാസർകോട് 49, പത്തനംതിട്ട 40 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് ബാധിതരുടെ എണ്ണം.
വെള്ളിയാഴ്ച 10 മരണം കൂടി സ്ഥിരീകരിച്ചു. ആഗസ്റ്റ് 10ന് മരണമടഞ്ഞ തിരുവനന്തപുരം കടുങ്ങനല്ലൂര്‍ സ്വദേശിനി ലക്ഷ്മി (74), തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി നിര്‍മ്മല (65), തിരുവനന്തപുരം വിതുര സ്വദേശിനി ഷേര്‍ളി (62), ആഗസ്റ്റ് 11ന് മരണമടഞ്ഞ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മൊയ്ദുപ്പ (82), തിരുവനന്തപുരം സ്വദേശിനി ലളിത (70), തിരുവനന്തപുരം മാധവപുരം സ്വദേശി എം. സുരേന്ദ്രന്‍ (60), ആഗസ്റ്റ് 12ന് മരിച്ച എറണാകുളം നോര്‍ത്ത് പരവൂര്‍ സ്വദേശി തങ്കപ്പന്‍ (70), ആഗസ്റ്റ് 14ന് മരിച്ച തിരുവനന്തപുരം പൗണ്ട്കടവ് സ്വദേശി സ്റ്റാന്‍സിലാസ് (80), ആഗസ്റ്റ് എട്ടിന് മരിച്ച തൃശൂര്‍ അരിമ്പൂര്‍ സ്വദേശി ജോര്‍ജ് (65), ആഗസ്റ്റ് ഒമ്പതിന് മരിച്ച എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശിനി റുകിയ (60) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍.ഐ.വി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 139 ആയി.
1354 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 86 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 300, മലപ്പുറം 173, പാലക്കാട് 161, എറണാകുളം 110, ആലപ്പുഴ 99, കോട്ടയം 86, കോഴിക്കോട് 85, തൃശൂര്‍ 68, കൊല്ലം 65, കണ്ണൂര്‍ 63, വയനാട് 56, കാസർകോട് 34, ഇടുക്കി 31, പത്തനംതിട്ട 23 എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
27 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. കണ്ണൂര്‍ എട്ട്, മലപ്പുറം ആറ്, തിരുവനന്തപുരം അഞ്ച്, കോഴിക്കോട് നാല്, പത്തനംതിട്ട, കോട്ടയം, പാലക്കാട് കാസർകോട് ജില്ലകളിലെ ഒന്നുവീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1304 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 424, തിരുവനന്തപുരം 199, കോഴിക്കോട് 111, പാലക്കാട് 91, എറണാകുളം 87, കണ്ണൂര്‍ 75, ആലപ്പുഴ 66, തൃശൂര്‍ 53, കാസര്‍കോട് 51, കോട്ടയം 48, വയനാട് 33 , പത്തനംതിട്ട 32, കൊല്ലം 26, ഇടുക്കി എട്ടുപേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 14,094 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,996 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,025 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,42,291 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറൻറീനിലും 12,734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1479 പേരെയാണ് വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിശോധനകൾ വർധിപ്പിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 31,738 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സി.എൽ.ഐഎ, ആൻറിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 11,20,935 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. ഇതില്‍ 8220 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,45,064 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1645 പേരുടെ ഫലം വരാനുണ്ട്.
18 പുതിയ ഹോട്ട്സ്പോട്ടുകൾ
18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലത്തെ ശാസ്താംകോട്ട (കണ്ടൈന്‍മെൻറ് സോണ്‍ വാര്‍ഡ് 5, 8), വെസ്റ്റ് കല്ലട (6), ശൂരനാട് സൗത്ത് (11), പോരുവഴി (4, 5), എരുമപ്പെട്ടി (17), മറ്റത്തൂര്‍ (4, 5 (സബ് വാര്‍ഡുകള്‍), വെങ്കിടങ്ങ് (1, 3, 17), ആലപ്പുഴ ജില്ലയിലെ തിരുവന്‍വണ്ടൂര്‍ (2, 9), പള്ളിപ്പുറം (10, 16), എറണാകുളം ജില്ലയിലെ രായമംഗലം (19), വടവുകോട് (സബ് വാര്‍ഡ് 15), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (15, 17 (സബ് വാര്‍ഡുകള്‍), 16), പന്തളം മുന്‍സിപ്പാലിറ്റി (20, 21), കോഴിക്കോട് ജില്ലയിലെ തൂണേരി (1), വയനാട് ജില്ലയിലെ മൂപ്പൈനാട് (9, 12), ഇടുക്കി ജില്ലയിലെ മുട്ടം (10), പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം (10), മലപ്പുറം ജില്ലയിലെ അരീക്കോട് (4, 6, 7, 12, 13, 14, 16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
നാലു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ചെറിയനാട് (വാര്‍ഡ് 8), തൃശൂര്‍ ജില്ലയിലെ അവിനിശേരി (9), പഴയന്നൂര്‍ (8, 9, 16), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്‍ഡ് 10), കണിയാമ്പറ്റ (5), ആലപ്പുഴ ജില്ലയിലെ അരുകുറ്റി (7), കൊല്ലം ജില്ലയിലെ എഴുകോണ്‍ (7) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെൻറ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 555 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.