സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് സന്തോഷ് ട്രോഫി മുൻ താരം
text_fieldsമലപ്പുറം: സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. സന്തോഷ് ട്രോഫി മുൻ താരവും പരപ്പനങ്ങാടി സ്വദേശിയുമായ ഹംസക്കോയയാണ് മരിച്ചത്. 61 വയസായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജിൽ ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രക്കായി അഞ്ചുവർഷം ബൂട്ടണിഞ്ഞിട്ടുണ്ട് ഹംസക്കോയ.
മേയ് 21ന് റോഡുമാർഗം മുംബൈയിൽനിന്നെത്തിയ ഇദ്ദേഹം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഹംസക്കോയയുടെ ഭാര്യക്കും 33കാരനായ മകനും ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഹംസക്കോയയെയും നിരീക്ഷണത്തിലാക്കുകയായിരുന്നു. മേയ് 26ന് ഹംസക്കോയക്കും കോവിഡ് സ്ഥിരീകരിച്ചു. പിന്നീട് മകെൻറ ഭാര്യക്കും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് മരണം 15 ആയി.
1976-77, 77-78 കാലഘട്ടത്തിൽ കാലിക്കറ്റ് വാഴ്സിറ്റി താരമായിരുന്ന ഇദ്ദേഹം പഠിച്ചിറങ്ങിയ ശേഷം 1978 ൽ റെയിൽവേയിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് 1981ൽ യൂനിയൻ ബാങ്കിൽ ജോലിയിൽ കയറി. 1983ൽ ആർ.സി.എഫ് മുംബൈയിൽ േജാലിയിൽ പ്രവേശിച്ചു. 1983 ൽ ടാറ്റാ സ്േപാർട്സ് ക്ലബിൽ അംഗമായി. 1981 മുതൽ 1986 വരെ സന്തോഷ് ട്രോഫി മത്സരങ്ങളിൽ കളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.