കേരളത്തിന് സന്തോഷനിമിഷം; കോവിഡ് ബാധിതയായ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി
text_fieldsകണ്ണൂർ: കോവിഡ് ചികിത്സയില്‍ കേരളം മറ്റൊരു സന്തോഷത്തിന് കൂടി സാക്ഷിയായി. കോവിഡ് പോസിറ്റീവായ 32കാരി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. ഇതാദ്യമായാണ് കോവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത്. കേരള ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇതുസംബന്ധിച്ച വാർത്ത പങ്കുവെച്ചത്.
ഐ.വി.എഫ് ചികിത്സ വഴി ഗര്‍ഭം ധരിച്ച കോവിഡ് പോസിറ്റീവായ യുവതി രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുന്ന അമ്പതാമത്തെ കോവിഡ് പോസിറ്റീവ് ഗര്‍ഭിണിയാണ് ഇവർ. ഒമ്പതാമത്തെ സിസേറിയന്‍ വഴിയുള്ള പ്രസവമാണിത്.
''കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന ഈ സമയത്ത് ഇതുപോലുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യുന്ന വലിയ സേവനങ്ങളുടെ ഉദാഹരണമാണിത്. കുഞ്ഞിനും അമ്മയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു'' -കെ.കെ ശൈലജ ടീച്ചർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.