Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Covid Sample Collection
cancel
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​...

സംസ്​ഥാനത്ത്​ രോഗവ്യാപനം കൂടുതൽ; മലപ്പുറത്ത്​ രോഗസാധ്യത നിരക്ക്​ 22.7 ശതമാനം

text_fields
bookmark_border

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കോവിഡ്​ പോസിറ്റിവിറ്റി നിരക്ക്​ വിവിധ ജില്ലകളിൽ ദേശീയ ശരാശരിയേക്കാൾ മുകളിലാണ്​. വയനാട്​ ജില്ലയിലാണ്​​ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ ഏറ്റവും കുറവ്​.

മലപ്പുറത്ത്​ രോഗ സാധ്യത നിരക്ക്​ 22.7 ശതമാനമാണ്​. ഒരാഴ്​ച​ രോഗവ്യാപനം ഉയർന്ന സാഹചര്യത്തിൽ 16.2ൽ നിന്ന്​ 22.7 ശതമാനത്തിലേക്ക്​ എത്തുകയായിരുന്നു.

കൊല്ലം ജില്ലയിൽ ഒരാഴ്​ചക്കിടെ കേസുകളുടെ എണ്ണം ഇരട്ടിയായി ഉയർന്നതും ആശങ്ക പടർത്തുന്നുണ്ട്​. കാസർകോട്​ 18.4 ശതമാനവും തിരുവനന്തപുരത്ത്​ 18.3 ശതമാനവുമാണ്​ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. കണ്ണൂരിൽ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ ​12.6 ശതമാനമാണ്​.

ഒരാഴ്​ചക്കിടെ 34,552 കേസുകളാണ്​ സംസ്​ഥാനത്ത്​ റി​േപ്പാർട്ട്​ ചെയ്​തത്​. ഇതിൽ സമ്പർക്കം വഴി രോഗം സ്​ഥിരീകരിക്കുന്നവരുടെ എണ്ണമാണ്​ കൂടുതൽ. അതേസമയം രാജ്യത്ത്​ കോവിഡ്​ വ്യാപനം ഏറ്റവും തീവ്രം കേരളത്തിലാണെന്ന്​ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചിരുന്നു. അതിനാൽ സംസ്​ഥാനത്ത്​ ആരോഗ്യ അടിയന്തരാവസ്​ഥ പ്രഖ്യാപിക്കണമെന്ന്​ ഐ.എം.എ നിർദേശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corona virus​Covid 19Positivity Rate
News Summary - Kerala Covid 19 Positivity Rate High
Next Story