സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കോവിഡ്; 483 സമ്പർക്കം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 702 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 483 സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 35 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 745 പേർ രോഗമുക്തി നേടി.
വിദേശത്തു നിന്ന് വന്ന 75പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 91 മറ്റു സംസ്ഥാനം, ഹെൽത്ത് വർക്കർമാർ 43.
തിങ്കളാഴ്ച രണ്ടു മരണം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോർജ് (85)എന്നിവരാണ് മരിച്ചത്.
രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം 161
മലപ്പുറം 86
ഇടുക്കി 70
കോഴിക്കോട് 68
കോട്ടയം 59
പാലക്കാട് 49
തൃശൂർ 40
കണ്ണുർ 38
കാസർകോട് 38
ആലപ്പുഴ 30
െകാല്ലം 22
പത്തനംതിട്ട 17
വയനാട് 17
എറണാക്കുളം 15
നിരീക്ഷണത്തിൽ 1,55,147 പേർ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,147 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 9397 പേർ ആശുപത്രികളിലാണ്. ഇന്ന് 1237 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9611 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. ഹോട്സ്പോട്ടുകളുടെ എണ്ണം 495 ആയി.
സംസ്ഥാനത്ത് 101 സി.എഫ്.എൽ.ടി.സി.കൾ പ്രവർത്തിക്കുന്നുണ്ട്. അതിൽ 12,801 കിടക്കകൾ ഉണ്ട്. 45 ശതമാനം കിടക്കകളിൽ ആളുകൾ ഉണ്ട്. രണ്ടാം ഘട്ടത്തിൽ 201 സി.എഫ്.എൽ.ടി.സികൾ തുടങ്ങും. 30,598 കിടക്കകളാണ് ഇവിടെ തയാറാക്കിയിട്ടുള്ളത്. മൂന്നാം ഘട്ടത്തിലേക്ക് 36,400 കിടക്കകൾ ഉള്ള 480 സി.എഫ്.എൽ.ടി.സികൾ കണ്ടെത്തി.
കോവിഡ് ബ്രിഗേഡിലേക്ക് 1571 പേർക്ക് പരിശീലനം നൽകി. ഭീഷണി ഉയർത്തിയ പല ക്ലസ്റ്ററുകളിലും രോഗവ്യാപന തോത് കൂടിവരികയാണ്. ക്ലസ്റ്ററുകളുടെ എണ്ണം കൂടുകയാണ്. വിവിധ തലങ്ങളിൽ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. സർവകക്ഷി യോഗം വിളിച്ചു രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളുമായി സംസാരിച്ചു. ആരോഗ്യവിദഗ്ധരും പത്രാധിപരുമായും ചർച്ച നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
നെഗറ്റീവ് ആയവർ ജില്ല തിരിച്ച്:
ആലപ്പുഴ 150
മലപ്പുറം 88
എറണാക്കുളം 69
തിരുവനന്തപുരം 65
െകാല്ലം 57
കാസർകോട് 53
പത്തനംതിട്ട 49
വയനാട് 49
തൃശൂർ 45
കോഴിക്കോട് 41
കണ്ണുർ 32
ഇടുക്കി 25
കോട്ടയം 13
പാലക്കാട് 9
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.