സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കോവിഡ്, സമ്പർക്കം 375; ഫലങ്ങൾ ഉച്ചവരെയുള്ളത്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 375 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 31 പേർ വിദേശത്തു നിന്നും 40 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 794 രോഗമുക്തരായി.
ഉറവിടം അറിയാത്ത 29 കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 37 ആരോഗ്യ പ്രവർത്തകർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 21,533 സാംമ്പിളുകൾ പരിശോധിച്ചു.
ഐ.സി.എം.ആർ വെബ്പോർട്ടലുമായി ബന്ധപ്പെട്ട് ചില ജോലികൾ നടക്കുന്നതിനാൽ ഉച്ചവരെയുള്ള ഫലമാണ് പുറത്തുവിടുന്നതെന്നും ബാക്കിയുള്ളത് പിന്നീട് വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വ്യാഴാഴ്ച രണ്ടു മരണമാണ് ഉണ്ടായത്. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു (65) എന്നിവരാണ് മരിച്ചത്. ഇവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം- 70
കൊല്ലം- 22
ആലപ്പുഴ-55
പത്തനംതിട്ട-55
കോട്ടയം- 29
ഇടുക്കി -6
എറണാകുളം- 34
തൃശൂർ- 83
പാലക്കാട്- 4
മലപ്പുറം-32
കോഴിക്കോട്- 42
കണ്ണൂർ- 39
വയനാട്-3
കാസർകോട്-28
നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം 220
കാസര്‍കോട് 4
പത്തനംതിട്ട 81
കൊല്ലം 83
എറണാകുളം 69
കോഴിക്കോട് 57
മലപ്പുറം 12
കോട്ടയം 49
ഇടുക്കി 31
കണ്ണൂര്‍ 47
ആലപ്പുഴ 20
പാലക്കാട് 36
തൃശൂര്‍ 68
വയനാട് 17
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.