കോവിഡ് കേസുകൾ കൂടിയ ഇടങ്ങളിൽ 144
text_fieldsതിരുവനന്തപുരം: കോവിഡ് കേസുകൾ കൂടിവരുന്ന ഇടങ്ങളിൽ 144 പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ല ദുരന്ത നിവാരണ അതോറിറ്റി/ചീഫ് സെക്രട്ടറി, റവന്യൂ സെകട്ടറി, ജില്ല കലക്ടർ (ജില്ല മജിട്രേറ്റ്) എന്നിവർക്ക് മാത്രമാണ് ഈ ഉത്തരവുകൾ അതത് സാഹചര്യങ്ങളിൽ ഇറക്കാനുള്ള അധികാരമുള്ളത്.
കണ്ടെയ്മെൻറ് സോണുകളിൽ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും. വളരെ അത്യാവശ്യ കാര്യങ്ങള്‍ മാത്രമേ ഇവിടെ അനുവദിക്കൂ. ഇക്കാര്യം ഉറപ്പുവരുത്തേണ്ട ചുമതല സ്റ്റേഷന് ഹൗസ് ഓഫിസര്‍ക്കാണ്. മൈക്രോ കണ്ടെയ്മെൻറ് സോണുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം ശക്തിപ്പെടുത്തണം.
വാസ്തവവിരുദ്ധവും അതിശയോക്തി കലർന്നതുമായ വ്യാജസന്ദേശങ്ങളും ചിത്രങ്ങളും തയാറാക്കുന്നവര്ക്കെതിരെയും അവ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ പൊലീസിന് നിർദേശം നല്‍കിയിട്ടുണ്ട്.
നാല് മുതലുള്ള നിയന്ത്രണം
റവന്യൂ, ആരോഗ്യം, ആഭ്യന്തരം, ഫയർ ആൻഡ് റസ്ക്യൂ, തദ്ദേശം, മൃഗസംരക്ഷണം, വനം, തൊഴിൽ, സാമൂഹിക നീതി, സിവിൽ സപ്ലൈസ്, വ്യവസായം തുടങ്ങിയ വകുപ്പുകൾക്ക് നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാം. മറ്റ് വകുപ്പുകൾ അവശ്യംവേണ്ട ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കുക.
•അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുറക്കും.
•ഹോട്ടൽ, റെസ്റ്റാറൻറുകളിൽനിന്ന് പാഴ്സൽ മാത്രം. രാത്രി ഒമ്പത് വരെ ഹോം ഡെലിവറി.
•ചരക്കുനീക്കം ഉറപ്പാക്കും.
•ഐ.ടി കമ്പനികൾ വർക്ക് ഫ്രം ഹോം
•എയർപോർട്ട്, റെയിൽവേ യാത്രക്കാർക്ക് തടസ്സമില്ല
•ഓക്സിജൻ, ആരോഗ്യ മേഖലക്ക് വേണ്ട വസ്തുക്കൾ, സാനിറ്റേഷൻ വസ്തുക്കൾ എന്നിവയുടെ നീക്കത്തിന് തടസ്സമില്ല.
•ടെലികോം, ഇൻറർനെറ്റ് സേവനങ്ങൾക്ക് മുടക്കമില്ല
•ബാങ്ക് ഇടപാടുകൾ 10 മുതൽ ഒരുമണിവരെ. കഴിയുന്നതും ഓൺലൈൻ ഇടപാട് നടത്തണം
•കല്യാണത്തിന് 50 പേർ, മരണാനന്തര ചടങ്ങുകൾക്ക് 20
•അതിഥി തൊഴിലാളികൾക്ക് അതാതിടത്ത് ജോലി ചെയ്യുന്നതിന് തടസ്സമില്ല
•വീട്ടുജോലിക്കാർക്കും വൃദ്ധരെ പരിചരിക്കുന്നവർക്കും യാത്രാ തടസ്സമില്ല
•റേഷൻ, സിവിൽ സപ്ലൈസ് ഷോപ്പുകൾ തുറക്കും
•സൗകര്യം കുറവുള്ള ആരാധനാലയങ്ങളിൽ അതിനനുസരിച്ച് ആളുകൾ മാത്രം
•ഹാർബറുകളിൽ നിയന്ത്രണങ്ങളും പരിശോധനകളും കൂടുതൽ ശക്തിപ്പെടുത്തും
•സിനിമ, ടെലിവിഷൻ ഷൂട്ടിങ്ങുകൾക്ക് നിയന്ത്രണം
•വാക്സിനേഷന് ഐ.ഡി പ്രൂഫുമായി എത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.