Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ ഇന്ന്​...

സംസ്​ഥാനത്ത്​ ഇന്ന്​ 4644 പേർക്ക്​ കോവിഡ്​; 3781 പേർക്ക്​ സമ്പർക്കത്തിലൂടെ

text_fields
bookmark_border
Covid Kerala statistics
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ശനിയാഴ്​ച​ 4644 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 3781 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം. ഇതിൽ 448 പേരുടേത്​ ഉറവിടമറിയാത്തതാണ്​. കോവിഡ്​ ബാധിച്ച്​ 18 പേർ ഇന്ന്​ മരിച്ചു. തിരുവനന്തപുരം ജില്ലയിലാണ്​ ഏറ്റവും കൂടുതൽ രോഗികളുള്ളത്-​ 824. ഇന്നലെമാത്രം ജില്ലയിൽ 2014 പേർ രോഗനിരീക്ഷണത്തിലായി. രോഗത്തി​െൻറ ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണവും തിരുവനന്തപുരത്ത്​ കൂടുതലാണ്.

37488 പേർ സംസ്​ഥാനത്ത്​ നിലവിൽ ചികിത്സയിലുണ്ട്​. ഇന്ന്​ രോഗം സ്​ഥിരീകരിച്ചവരിൽ 86 പേർ ആരോഗ്യ പ്രവർത്തകരാണ്​. കഴിഞ്ഞ 24 മണിക്കൂറിൽ 47,452 സാംപിളുകൾ പരിശോധിച്ചു. 2862 പേർ രോഗമുക്തരായി. ഏറ്റവും ഉയർന്ന പ്രതിദിന സമ്പർക്ക രോഗ ബാധയാണ്​ ഇന്നുണ്ടായിരിക്കുന്നത്​.

പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 824

മലപ്പുറം 534

കൊല്ലം 436

കോഴിക്കോട് 412

തൃശൂര്‍ 351

എറണാകുളം 351

പാലക്കാട് 349

ആലപ്പുഴ 348

കോട്ടയം 263

കണ്ണൂര്‍ 222

പത്തനംതിട്ട 221

കാസര്‍കോട് 191

വയനാട് 95

ഇടുക്കി 47



ക്ലസ്​റ്ററുകളിൽ രോഗബാധ വർധിക്കുകയാണ്​. ഇടുക്കി നെടുങ്കണ്ടം ടൗൺ പൂർണമായും അടച്ചു. ഇവിടെ കോവിഡ്​ സ്​ഥിരീകരിച്ച മത്സ്യ വ്യാപാരിക്ക്​ 3000ത്തിൽ അധികം സമ്പർക്കമുണ്ട്​. എറണാകുളത്ത്​ 42 ക്ലസ്​റ്ററുകളുണ്ട്​. കോട്ടയം മുൻസിപാലിറ്റിയിലും കോഴിക്കോട്​ കോർപറേഷൻ പരിധിയിലും രോഗികൾ കൂടുകയാണ്​.

കൊല്ലത്ത്​ 43 ദിവസം വെൻറിലേറ്ററിൽ കഴിഞ്ഞ ശാസ്താംകോട്ട പള്ളിശേരക്കൽ സ്വദേശി ടൈറ്റസിനെ(54) രക്ഷിക്കാനായത്​ മികച്ച നേട്ടമാണെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിലാണ് കോവിഡ് അതിജീവനത്തി​െൻറ മികച്ച ഉദാഹരണം. 43 ദിവസം വെൻറിലേറ്ററിൽ. അതിൽ 20 ദിവസം കോമാ സ്റ്റേജിലുമായിരുന്നു. ഇദ്ദേഹം മത്സ്യവിൽപ്പന തൊഴിലാളിയാണ്. കഴിഞ്ഞ ജൂലൈ ആറിനാണ് കോവിഡ് പോസിറ്റീവ് ആയത്. അങ്ങനെയാണ് മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി എത്തിയത്.


ജീവൻരക്ഷാ മരുന്നുകൾ ഉയർന്ന ഡോസിൽ നൽകേണ്ടതായി വന്നു. ആറു ലക്ഷം രൂപ വിനിയോഗിച്ച് വെൻറിലേറ്ററിൽ തന്നെ ഡയാലിസിസ് എ.സി.ഇ.ഒകളും സ്ഥാപിച്ചു. മുപ്പതോളം തവണ ഡയാലിസിസും രണ്ടു തവണ പ്ലാസ്മാ തെറാപ്പിയും നടത്തി. ജൂലൈ 15ന് കോവി‍ഡ് നെഗറ്റീവ് ആയി. എന്നാൽ കടുത്ത ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വെൻറിലേറ്ററിലും ഐ.സി.യുവിലും തുടർന്നു. ഓഗസ്റ്റ് 20ന് വാർഡിലേക്ക് മാറ്റി, ഫിസിയോതെറാപ്പിയുലൂടെ സംസാരശേഷിയും ചലനശേഷിയും വീണ്ടെടുത്തു. ആരോഗ്യപ്രവർത്തകരുടെ 72 ദിവസത്തെ അശ്രാന്തപരിശ്രമത്തിനൊടുവിലാണ്​ ടൈറ്റസ് ഇന്നലെ ആശുപത്രി വിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid In Kerala
Next Story