കേരളത്തിൽ ഇന്ന് 1421 പേര്‍ക്ക് കോവിഡ്; നാല് മരണം, 2130 രോഗമുക്തി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1421 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,754 സാമ്പിളുകളാണ് പരിശോധിച്ചത്. 2130 പേര്‍ രോഗമുക്തി നേടി. നാല് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളിലെ 13 മരണങ്ങളും അപ്പീല്‍ നല്‍കിയ 71 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,462 ആയി. 11,879 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,37,366 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
എറണാകുളം 304, കോട്ടയം 161, തിരുവനന്തപുരം 149, കൊല്ലം 128, തൃശൂര്‍ 112, ഇടുക്കി 104, കോഴിക്കോട് 103, പത്തനംതിട്ട 82, മലപ്പുറം 63, വയനാട് 61, പാലക്കാട് 48, ആലപ്പുഴ 47, കണ്ണൂര്‍ 47, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 43,384 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 138 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1276 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 67 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
ചികിത്സയിലായിരുന്ന 2130 പേരാണ് രോഗമുക്തി നേടിയത്. തിരുവനന്തപുരം 246, കൊല്ലം 157, പത്തനംതിട്ട 101, ആലപ്പുഴ 126, കോട്ടയം 196, ഇടുക്കി 187, എറണാകുളം 390, തൃശൂര്‍ 183, പാലക്കാട് 30, മലപ്പുറം 104, കോഴിക്കോട് 170, വയനാട് 115, കണ്ണൂര്‍ 88, കാസര്‍കോട് 37 എന്നിങ്ങനേയാണ് രോഗമുക്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.