സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കോവിഡ്; 28 മരണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 56,993 സാംപിളുകളാണ് പരിശോധിച്ചത്. 5539 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 634 പേരുടെ ഉറവിടം വ്യക്തമല്ല. 28 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്നത്തെ രോഗികളിൽ 45 പേർ ആരോഗ്യപ്രവർത്തകരാണ്. 5924 പേർ ഇന്ന് രോഗമുക്തി നേടി.
സംസ്ഥാനത്ത് ആകെ കോവിഡ് മരണം 2298 ആയി. നിലവിൽ 61,455 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്.
ഇന്ന് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം 822,
കോഴിക്കോട് 734,
എറണാകുളം 732,
തൃശൂര്‍ 655,
കോട്ടയം 537,
തിരുവനന്തപുരം 523,
ആലപ്പുഴ 437,
പാലക്കാട് 427,
കൊല്ലം 366,
പത്തനംതിട്ട 299,
വയനാട് 275,
കണ്ണൂര്‍ 201,
ഇടുക്കി 200,
കാസര്‍ഗോഡ് 108
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 465,
കൊല്ലം 390,
പത്തനംതിട്ട 193,
ആലപ്പുഴ 922,
കോട്ടയം 264,
ഇടുക്കി 73,
എറണാകുളം 443,
തൃശൂര്‍ 537,
പാലക്കാട് 371,
മലപ്പുറം 1054,
കോഴിക്കോട് 814,
വയനാട് 108,
കണ്ണൂര്‍ 258,
കാസര്‍ഗോഡ് 32
28 മരണം കൂടി; ആകെ മരണം 2298
ഇന്ന് 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിനി സുമതി (65), പാല്‍ക്കുളങ്ങര സ്വദേശി ഗണേശ പിള്ള (82), ശ്രീകാര്യം സ്വദേശി തുളസീധരന്‍ നായര്‍ (57), തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ചെന്നൈ സ്വദേശിനി പ്രേമ (60), കൊല്ലം തോവള്ളി സ്വദേശിനി ലീല ഭായ് (58), ആലപ്പുഴ റോഡുമുക്ക് സ്വദേശി ത്രിലോക് (64), മുള്ളത്തുവളപ്പ് സ്വദേശി കാസിം (85), കോട്ടയം ചങ്ങനാശേരി സ്വദേശി തോമസ് ചാക്കോ (93), വൈക്കം സ്വദേശി ഗോപാലകൃഷ്ണന്‍ (56), ആദിച്ചറ സ്വദേശിനി ഷാഹിദ (58), എറണാകുളം കൊച്ചി സ്വദേശിനി മേരി പൈലി (81), പച്ചാളം സ്വദേശി ടി. സുബ്രഹ്മണ്യന്‍ (68), മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് (90), തോപ്പുമ്പടി സ്വദേശിനി മേരി അസീംപ്റ്റ (72), ആലപാറ സ്വദേശി പാപ്പച്ചന്‍ (86), ഫോര്‍ട്ട് കൊച്ചി സ്വദേശിനി ഹവാബീ (72), ആലുവ സ്വദേശി അബ്ദുള്‍ ഹമീദ് (75), തൃശൂര്‍ പുതൂര്‍ സ്വദേശിനി ലീല (57), മലപ്പുറം തിരൂര്‍ സ്വദേശി ഹംസ (70), കോഴിക്കോട് പുതിയങ്ങാടി സ്വദേശിനി നഫീസ (66), വേങ്ങര സ്വദേശിനി ഉണ്ണിമ (70), നാന്ദി സ്വദേശി അബ്ദു റഹ്മാന്‍ (65), മുക്കം സ്വദേശി ശ്രീധരന്‍ (75), വെള്ളപ്പറമ്പ് സ്വദേശിനി കുഞ്ഞാത്തു (76), മുക്കം സ്വദേശി മൂസ (75), രാമനാട്ടുകര സ്വദേശി രാമകൃഷ്ണന്‍ നായര്‍ (87), താഴം സ്വദേശി രമേഷ് കുമാര്‍ (49), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി അഹമ്മദ് കുട്ടി (88), എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2298 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
നാല് പുതിയ ഹോട്ട്സ്പോട്ടുകൾ; 26 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി
ഇന്ന് നാല് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ നൂല്‍പ്പുഴ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 6, 16 (സബ് വാര്‍ഡ്), കണിയമ്പാറ്റ (സബ് വാര്‍ഡ് 4), തിരുവനന്തപുരം ജില്ലയിലെ പുളിമാത്ത് (18, 19), ഇളങ്കണ്‍ (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 26 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 479 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് കോവിഡ് ചികിത്സാ മാർഗനിർദേശങ്ങൾ പുതുക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. ക്ലസ്റ്ററുകളിലെ ദുർബല വിഭാഗത്തിൽപെടുന്ന 60ന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, കുട്ടികൾ തുടങ്ങിയവർക്ക് കണ്ടെയിൻമെന്‍റ് കാലത്തിന് മുമ്പ് തന്നെ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തും.
കോവിഡ് സാഹചര്യത്തിൽ സർക്കാർ നൽകുന്ന ഭക്ഷ്യകിറ്റ് ഈ മാസം ക്രിസ്മസ് കിറ്റായാണ് നൽകുന്നത്. 482 കോടി രൂപയാണ് കിറ്റ് വിതരണത്തിനായി ചെലവിടുന്നത്. ബജറ്റ് വിഹിതത്തിൽ നിന്ന് കൂടി ഇതിനായി തുക അനുവദിച്ചിട്ടുണ്ട്. 88.92 ലക്ഷം കുടുംബങ്ങൾക്കാണ് കിറ്റ് നൽകുക. നവംബറിലെ കിറ്റ് വിതരണവും ഇതോടൊപ്പം തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ബുറെവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിലുള്ള മുന്നറിയിപ്പുകളെ കുറിച്ചും മുൻകരുതൽ നടപടികളെ കുറിച്ചും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ജാഗ്രത നിർദേശം നൽകിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ നാളെ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. കാറ്റ് സംബന്ധിച്ച് പ്രധാനമന്ത്രി കാര്യങ്ങൾ വിലയിരുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
അഞ്ചാം തീയതി വരെ മഴയും കാറ്റുമുണ്ടാകും. വെള്ളിയാഴ്ചയോടെ കാറ്റ് തിരുവനന്തപുരത്തെത്തും. കടൽ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ട്. രണ്ടര മീറ്റർ വരെ ഉയരമുള്ള തിരമാലകളുണ്ടാവാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തിൽ ശബരിമല തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തു. ജില്ലകളിൽ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി. നിലവിൽ 13 ക്യാമ്പുകളിലായി 175 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.