അഞ്ച് മാസത്തെ ക്ഷേമപെൻഷൻ കൂടി; വിതരണത്തിന് ഉത്തരവിറങ്ങി
text_fieldsതിരുവനന്തപുരം: അഞ്ച് മാസത്തെ ക്ഷേമപെൻഷൻകൂടി വിതരണം ചെയ്യാനുള്ള ഉത്തരവിറക്കി യതായി ധനമന്ത്രി ഡോ. തോമസ് െഎസക്. നിലവിൽ ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷനാണ് വീ ടുകളിൽ എത്തിക്കുകയോ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയക്കുകയോ ചെയ്തത്. ഡിസംബർ മുതൽ ഏ പ്രിൽ വരെയുള്ള പെൻഷൻ തുകയാണ് ഇപ്പോൾ അനുവദിക്കുന്നത്. ഏപ്രിലിലെ പെൻഷൻ അഡ്വാൻ സായാണ് നൽകുന്നത്. നിലവിലെ 1200 രൂപ 1300 ആയി വർധിപ്പിച്ചാണ് ഏപ്രിലിലെ പെൻഷൻ അനുവദിക്കുന്നത്.
അഞ്ച് മാസത്തെ പെൻഷനുവേണ്ടി 2730 കോടി രൂപയാണ് അനുവദിക്കുന്നത്. ഇതിനുപുറമെ കുടിശ്ശിക തീർക്കാനായി 34 കോടി രൂപ പ്രത്യേകം അനുവദിച്ചിട്ടുണ്ട്. 2019 ഡിസംബർ 15നുള്ളിൽ മസ്റ്റർ ചെയ്തവർക്കുമാത്രമേ ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ അനുവദിച്ചിരുന്നുള്ളൂ. ഇപ്പോൾ 2020 ഫെബ്രുവരി 15 വരെ മസ്റ്റർ ചെയ്തവർക്കുകൂടി കുടിശ്ശികയടക്കം പണം നൽകും.
ഒക്ടോബർ, നവംബർ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ചെയ്തപ്പോൾ മസ്റ്റർ ചെയ്തെങ്കിലും വിവാഹം/ പുനർവിവാഹം ചെയ്തിട്ടില്ല എന്ന് സാക്ഷ്യപത്രം സമർപ്പിക്കാത്തവർക്ക് പെൻഷൻ കുടിശ്ശിക നൽകുന്നതിന് 68 കോടി പ്രത്യേകം അനുവദിച്ചിട്ടുണ്ട്. ഇവർ ജൂണിൽ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.
മൊത്തം 2833 കോടി രൂപയാണ് പെൻഷനായി അനുവദിക്കുന്നത്.ഇതിൽ 1350 കോടി രൂപ സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്യും. 1483 കോടി രൂപ ഗുണഭോക്താക്കളുടെ നിർദേശപ്രകാരം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് കൊടുക്കുക. ഈ പണം ഏപ്രിൽ ഒമ്പതിന് മാത്രമേ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യൂ. എന്നാൽ, സഹകരണ സംഘങ്ങൾ വഴിയുള്ള വിതരണം ഏപ്രിൽ ആദ്യവാരം തുടങ്ങും.
കർഷകത്തൊഴിലാളി, വയോജന, വികലാംഗ, വിധവ, അവിവാഹിതർ എന്നിങ്ങനെ അഞ്ച് സ്കീമുകളിലായി 44 ലക്ഷം ഗുണഭോക്താക്കൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഇതിനുപുറമേ 162 കോടി രൂപയുടെ കർഷക പെൻഷനടക്കം 16 ക്ഷേമനിധികളിലെ ആറ് ലക്ഷത്തോളം അംഗങ്ങൾക്ക് 369 കോടി രൂപ അനുവദിക്കുന്നതായും മന്ത്രി അറിയിച്ചു. ചുമട്ടുതൊഴിലാളി, മോട്ടോർ വാഹനം, കെട്ടിട നിർമാണം, കള്ള് ചെത്ത് മുതലായ സ്വയംപര്യാപ്ത ക്ഷേമനിധികളിൽനിന്ന് നാല് ലക്ഷം ആളുകൾക്ക് 240 കോടി രൂപയും വിതരണം ചെയ്യുന്നുണ്ട്.
കഴിഞ്ഞ രണ്ടു മാസത്തെ പെൻഷൻ തുകകൂടി ചേർത്താൽ മൊത്തം 4706 കോടി രൂപയാണ് 54 ലക്ഷം പേർക്ക് വിതരണം ചെയ്യുന്നത്. ഇത് കോവിഡ് കാലത്ത് രാജ്യത്തെ ഏറ്റവും വലിയ ഇൻകം ട്രാൻസ്ഫർ പദ്ധതിയാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.