Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്നും ഇന്നും...

അന്നും ഇന്നും കണ്ണന്താനം  സഹോദര തുല്യനെന്ന് ജലീൽ; കേന്ദ്രമന്ത്രിയെ പുകഴ്ത്തി ഇടതു നേതാക്കൾ

text_fields
bookmark_border
അന്നും ഇന്നും കണ്ണന്താനം  സഹോദര തുല്യനെന്ന് ജലീൽ; കേന്ദ്രമന്ത്രിയെ പുകഴ്ത്തി ഇടതു നേതാക്കൾ
cancel

കോഴിക്കോട്: കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെ പുകഴ്ത്തി മന്ത്രി കെ.ടി ജലീലും പി.കെ ശ്രീമതി എം.പിയും രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും തങ്ങളുടെ ആഹ്ലാദം പങ്കുവെച്ചത്. അഞ്ച് വർഷം ഒന്നിച്ച് സഹപ്രവർത്തകരായി നിയമസഭയിൽ പ്രവർത്തിച്ചവർ ലോകസഭയിൽ വീണ്ടും കണ്ടുമുട്ടാൻ പോകുന്നുവെന്നായിരുന്നു ശ്രീമതി പറഞ്ഞത്. കണ്ണന്താനം അന്ന് ഇടതുപക്ഷത്തായിരുന്നു. അന്ന് ഞാൻ മന്ത്രി, അൽഫോൻസ് എം.എൽ.എയും, ഇന്ന് അൽഫോൻസ് മന്ത്രിയായപ്പോൾ താൻ എം.പിയും എന്നാണ് ശ്രീമതി കുറിച്ചത്. സംഭവാമി യുഗേ യുഗേ എന്നും പറഞ്ഞ് അതിരറ്റ ആഹ്ലാദം പ്രകടിപ്പിച്ചാണ് ശ്രീമതി ഇക്കാര്യം വ്യക്തമാക്കിയത്. പിന്നീട് സംഭവാമി യുഗേ യുഗേ എന്ന വാക്ക് എഡിറ്റ് ചെയ്ത് ഒഴിവാക്കുകയും ചെയ്തു. 


കണ്ണന്താനത്തിന് ഒരിക്കലും ഒരു മതാന്ധകനോ വർഗ്ഗീയവാദിയോ ആകാൻ കഴിയില്ലെന്നാണ് ഉറച്ച വിശ്വാസമെന്ന് മന്ത്രി കെ.ടി ജലീൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ സ്ഥാനലബ്ധി കേരളത്തിന് ഗുണം ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്.  എനിക്കദ്ദേഹം ജേഷ്ഠ സഹോദര തുല്ല്യനാണ് അന്നും ഇന്നുമെന്നും ജലീൽ പറഞ്ഞു. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനും കണ്ണന്താനത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.


ജലീലിൻറെ ഫേസ്ബുക്ക് പോസ്റ്റ്

അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായതിൽ സന്തോഷമുണ്ട് . 2006 ലെ തെരഞ്ഞെടുപ്പിൽ ജയിച്ച് ആദ്യം നിയമസഭയിൽ എത്തിയപ്പോൾ അതേ സഭയിൽ അംഗമായി അൽഫോൻസുമുണ്ടായിരുന്നു . അദ്ദേഹം രചിച്ച "ഇന്ത്യ മാറ്റത്തിന്റെ ഇടിമുഴക്കം" എന്ന പുസ്തകം വർഷങ്ങൾക്ക് മുമ്പാണ് വായിച്ചതെങ്കിലും അതിന്റെ ആവേശം അപ്പോഴും വിട്ട് മാറിയിരുന്നില്ല .

പത്താം ക്ലാസ്സിൽ കേവലം 47% മാർക്ക് മാത്രം വാങ്ങിയ കുട്ടി സിവിൽ സർവീസ് പരീക്ഷയിൽ എട്ടാംറാങ്കുകാരനായി വിജയിച്ചതിന്റെ കഥ പറയുന്നതോടൊപ്പം പ്രസ്തുത ഗ്രന്ഥം , വായിക്കുന്നവർക്ക് നൽകുന്ന ആത്മവിശ്വാസം അളവറ്റതാണ് . ഭരണനിർവ്വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പലപ്പോഴും ഞാൻ സംശയ നിവാരണം വരുത്തിയിരുന്നത് കണ്ണന്താനവുമായി ആശയവിനിമയം നടത്തിയാണ് . എനിക്കദ്ദേഹം ജേഷ്ഠ സഹോദര തുല്ല്യനാണ് അന്നും ഇന്നും . ഒരിക്കൽ അദ്ദേഹം വീട്ടിൽ വന്നപ്പോൾ പ്ലസ് ടു വിന് പഠിക്കുകയായിരുന്ന മകൾ അസ്മയോട് പറഞ്ഞത് ഉപരിപoനത്തിന് അമേരിക്കയിൽ പോകണമെന്നാണ് . കണ്ട് മുട്ടുന്നവരെ പ്രത്യേകിച്ച് കുട്ടികളെ മോട്ടിവേറ്റ് ചെയ്യാൻ അദ്ദേഹം തന്നെത്തന്നെയാണ് ഉദാഹരിച്ചിരുന്നത് .

തമാശകൾ പറഞ്ഞും പൊട്ടിച്ചിരിച്ചുമുള്ള അൽഫോൻസിന്റെ സംസാര ശൈലി ആരിലും മതിപ്പുളവാക്കാൻ പോന്നതാണ് . മതേതര മനസ്സുള്ള അദ്ദേഹം എങ്ങിനെ ബിജെപി യിൽ ചെന്ന്പെട്ടുവെന്ന് പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട് . ഒരുമിച്ചായിരുന്നപ്പോഴും എതിർപക്ഷത്തായപ്പോഴും സൗഹൃദം കാത്ത് സൂക്ഷിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു . ഞാൻ മന്ത്രിയാകുമെന്ന വാർത്ത വന്നപ്പോൾ വിളിച്ച് അഭിനന്ദിച്ചവരുടെ കൂട്ടത്തിൽ അദ്ദേഹവുമുണ്ടായിരുന്നു.
കണ്ണന്താനത്തിന് ഒരിക്കലും ഒരു മതാന്ധകനോ വർഗ്ഗീയവാദിയോ ആകാൻ കഴിയില്ലെന്നാണ് എന്റെ ഉറച്ച വിശ്വാസം . അദ്ദേഹത്തിന്റെ സ്ഥാനലബ്ധി കേരളത്തിന് ഗുണം ചെയ്യുമെന്ന് എനിക്കുറപ്പുണ്ട് . ടൂറിസം ഐ.ടി മേഖലകകളിൽ നല്ല ഇടപെടലുകൾ നടത്തി സംസ്ഥാനത്തിന് കഴിയുന്നതെല്ലാം ചെയ്യാൻ അൽഫോൻസ് ശ്രമിക്കുമെന്ന് നമുക്കാശിക്കാം . സഹോദര സ്ഥാനീയനായ കണ്ണന്താനത്തിന് എല്ലാ വിജയങ്ങളും നേരുന്നു .

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alphons kannanthanamkt jaleelMinister Postkerala cpimPK.Sreemathy
News Summary - kerala cpim leaders happy in alphons kannanthanam minister post
Next Story