ചരിത്രം തിരുത്തി കേരളം; റേഷൻകടയും പൊതുമേഖലയിൽ
text_fieldsതൃശൂർ: സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) റേഷൻകട ഏറ്റെടുക്കുന്നു. തിരുവനന്തപുരം നോർത്ത് സിറ്റി റേഷനിങ് ഒാഫിസ് പരിധിയിൽ സെക്രേട്ടറിയറ്റിന് സമീപം പുളിമൂടിൽ 119ാം നമ്പർ കടയാണ് ചൊവ്വാഴ്ച മുതൽ സപ്ലൈകോ നടത്തുക.
അനന്തരാവകാശികൾ ഇല്ലാത്തതിനാൽ ലൈസൻസ് റദ്ദായ കടയാണ് പരീക്ഷണാടിസ്ഥാനത്തിൽ ഏറ്റെടുക്കുന്നത്. റേഷൻകട അസി. സെയിൽസ്മാനും (എ.എസ്.എം) ദിവസ വേതന തൊഴിലാളിയും കൂടിയാണ് കട നടത്തുക. പരീക്ഷണം വിജയിച്ചാൽ വ്യാപിപ്പിക്കും. കഴിഞ്ഞവർഷം ഒക്ടോബറിൽ വിവിധ മേഖലകളിൽ റേഷൻകട ഏറ്റെടുക്കാൻ സപ്ലൈകോ ശ്രമിച്ചിരുന്നു. ഇതുസംബന്ധിച്ച് കോഴിക്കോട് മേഖല മാനേജര്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഡിപ്പോ മാനേജര്‍മാർക്ക് കത്തയച്ചത് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, പൊതുവിതരണ മന്ത്രി ഇക്കാര്യം നിഷേധിച്ചു. കട ഏറ്റെടുക്കാൻ സപ്ലൈേകാ വിമുഖതയും കാട്ടി.
ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരമുള്ള റേഷനിങ് ആരംഭിച്ചശേഷം ചെറിയ ശതമാനം റേഷന്‍കടക്കാര്‍ മേഖല ഉപേക്ഷിച്ചിരുന്നു. പുതിയ നിയമത്തില്‍ അനന്തരാവകാശ നിയമനം ഇല്ലാതാവുമോ എന്ന ഭയത്താല്‍ 65 കഴിഞ്ഞ ലൈസന്‍സികള്‍ കടകള്‍ അനന്തരാവകാശികള്‍ക്ക് കൈമാറി. ഭക്ഷ്യഭദ്രത നിയമമനുസരിച്ച് വനിതാ സംഘങ്ങൾക്കും സൊസൈറ്റികൾക്കും പൊതുമേഖലാസ്ഥാപനങ്ങൾക്കും റേഷൻകട നടത്താം.
ഇത് ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നാണ് വകുപ്പ് വിശദീകരണം. അനന്തരാവകാശികൾ ഇല്ലാത്ത കടകളും ഒപ്പം, ലൈസൻസ് ശാശ്വതമായി സസ്െപൻഡ് ചെയ്യുന്ന കടകളുമാണ് ഏറ്റടുക്കുന്നത്. നേരത്തെ കുടുംബശ്രീക്ക് നൽകുന്നത് സംബന്ധിച്ച് സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ, റേഷൻ വ്യാപാരി സംഘടനകൾ നീക്കം പരാജയപ്പെടുത്തി.
പൊതുമേഖലയിൽ റേഷൻകടകൾ വരുന്നതോടെ സർക്കാറിെന സമ്മർദത്തിലാക്കുന്ന അടച്ചിടൽ അടക്കം സമരങ്ങൾ ഇല്ലാതാക്കാനാവുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. അതേസമയം, പൊതുമേഖലയിലെ റേഷൻകട തങ്ങളുടെ അവകാശങ്ങൾ കവരുന്നതാണെന്നും പ്രതിഷേധിച്ച് ചൊവ്വാഴ്ച കരിദിനം ആചരിക്കുമെന്നും റേഷൻവ്യാപാരി സംഘടനകൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.