കേരളത്തിൽ കോവിഡ് നാല് ലക്ഷം കവിഞ്ഞു; 92,161 പേർ ചികിത്സയിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷം പിന്നിട്ടു. ചൊവ്വാഴ്ചയിലെ 5457 കേസുകൾ കൂടിയായതോടെ മൊത്തം രോഗികൾ 4,02,674 ആയി. രോഗമുക്തരുടെ എണ്ണം മൂന്നുലക്ഷം പിന്നിട്ടു. 3,09,032 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവിൽ ചികിത്സയിലുള്ളവർ 92,161 ഉം.
കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് കേരളം. 16 ലക്ഷത്തിലേറെ രോഗികളുമായി മഹാരാഷ്ട്രയാണ് മുമ്പിൽ. ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, യു.പി എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് മുന്നിലുള്ളത്. പ്രതിദിന രോഗികളേക്കാൾ കൂടുതൽ പേർ രോഗമുക്തി നേടുന്നത് സംസ്ഥാനത്തിന് ആശ്വാസം നൽകുന്നുണ്ട്.
ഇന്ന് 24 പേർ കൂടി മരിച്ചതോടെ ആകെ മരണം 1376 ആയി ഉയർന്നു. 43,348 പേർ മരിച്ച മഹാരാഷ്ട്രയിലാണ് കൂടുതൽ മരണം. രോഗികൾ കൂടുതലുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ മരണനിരക്ക് കുറവാണ്.
കഴിഞ്ഞ ആഴ്ചയെ അേപക്ഷിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കാര്യമായി കുറഞ്ഞു. െകാല്ലം, ആലപ്പുഴ, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് കുറവുണ്ടായത്. മൂന്ന് ജില്ലകളിൽ നേരിയ വർധനയേ രേഖെപ്പടുത്തിയിട്ടുള്ളൂ. മുൻ ആഴ്ചയിൽ 30 പിന്നിട്ട മലപ്പുറം ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ആഴ്ചയിൽ 40േലക്ക് താഴ്ന്നു.
പത്തുലക്ഷം പേരിൽ എത്ര പരിശോധന നടക്കുന്നെന്നതിനെ അടിസ്ഥാനപ്പെടുത്തിയ ടെസ്റ്റ് പെർ മില്യണിൽ പാലക്കാട്, കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലൊഴികെ മറ്റിടങ്ങളിലെല്ലാം സംസ്ഥാന ശരാശരിക്ക് (11413) മുകളിലാണ്. അതേസമയം കേസുകൾ ഇരട്ടിയാകാനെടുക്കുന്ന സമയം കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കുറഞ്ഞു. മുൻ ആഴ്ചയിൽ കണക്കുകളനുസരിച്ച് കേസുകൾ ഇരട്ടിക്കാൻ 36 ദിവസമെടുത്തിരുന്നെങ്കിൽ ഇപ്പോഴിയത് 32 ദിവസമാണ്.
കേരളത്തിൽ കോവിഡ് വ്യാപനം മൂർധന്യാവസ്ഥയിലാണെന്നാണ് സർക്കാറിെൻറ വിലയിരുത്തൽ. ഡിസംബറോടെ വ്യാപനം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. ദിവസക്കണക്കിനുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെക്കാൾ രോഗവ്യാപനപ്രവണത മനസ്സിലാക്കാൻ ഒരാഴ്ചത്തെ 'മൂവിങ് വീക്കിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്' കണക്കാക്കുന്നതാണ് കൂടുതൽ ശാസ്ത്രീയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.