Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2019 12:33 PM GMT Updated On
date_range 28 Oct 2019 12:35 PM GMTവാളയാർ പെൺകുട്ടികൾക്ക് നീതി വേണം; നിയമവകുപ്പിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
text_fieldsbookmark_border
കോഴിക്കോട്: വാളയാറിൽ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ ്രതിഷേധസൂചകമായി സംസ്ഥാന നിയമവകുപ്പിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. കേരള സൈബർ വാരിയേർസ് എന്ന ഓൺലൈൻ കൂട്ടായ്മയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്. 'ഞങ്ങളുടെ സഹോദരിമാർക്ക് നീതി നൽകുക' എന്ന പോസ്റ്റർ ഹാക്ക് ചെയ്ത വെബ്സൈറ്റിൽ പ്രദർശിപ്പിച്ചിരുന്നു.
http://www.keralalawsect.org/ എന്ന വെബ്സൈറ്റാണ് കേരള സൈബർ വാരിയേർസ് ഹാക്ക് ചെയ്തത്. വെബ്സൈറ്റ് ഇപ്പോൾ ലഭ്യമല്ലാതാക്കിയിട്ടുണ്ട്. നിയമവകുപ്പ് സംസ്ഥാനത്ത് നിലവിലുണ്ടോ എന്നും ഹാക്ക് ചെയ്തവർ ചോദിക്കുന്നു. ഹാക്ക് ചെയ്ത വിവരം സൈബർ വാരിയേർസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story