സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 723 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 22 മരണങ്ങളും ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. അതേസമയം, ചികിത്സയിലായിരുന്ന 8410 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 15, കണ്ണൂര്‍ 12, മലപ്പുറം, തൃശൂര്‍ 8 വീതം, പത്തനംതിട്ട, എറണാകുളം, കാസര്‍ഗോഡ് 4 വീതം, കോട്ടയം, ഇടുക്കി, വയനാട് 2 വീതം, കൊല്ലം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം 1399
കോഴിക്കോട് 976
തൃശൂര്‍ 862
എറണാകുളം 730
തിരുവനന്തപുരം 685
കൊല്ലം 540
കോട്ടയം 514
കണ്ണൂര്‍ 462
ആലപ്പുഴ 385
പാലക്കാട് 342
കാസര്‍ഗോഡ് 251
പത്തനംതിട്ട 179
ഇടുക്കി 162
വയനാട് 144
ആകെ മരണം 1161 ആയി
22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നാലാഞ്ചറ സ്വദേശി ഗോപാലകൃഷ്ണന്‍ (62), പള്ളിത്തുറ സ്വദേശിനി ത്രേസ്യാമ്മ (82), ആനയറ സ്വദേശിനി സരോജം (63), തിരുവനന്തപുരം സ്വദേശിനി ബീമ, ആലപ്പുഴ തലവടി സ്വദേശി സെബാസ്റ്റ്യന്‍ (84), എറണാകുളം വട്ടത്തറ സ്വദേശിനി അഗ്നസ് (73), ചിറ്റൂര്‍ സ്വദേശിനി അമൂല്യ (16), മൂപ്പതടം സ്വദേശി അഷ്‌റഫ് (56), പനങ്ങാട് സ്വദേശി ബാലകൃഷ്ണന്‍ (84), തൃശൂര്‍ ഒല്ലൂക്കര സ്വദേശി രാധാ ഭാസ്‌കരന്‍ (75), തൃശൂര്‍ സ്വദേശിനി പാറുക്കുട്ടി (83), പാലക്കട് കൊണ്ടൂര്‍കര സ്വദേശി അലാവി (63), മാതൂര്‍ സ്വദേശി ഇബ്രാഹിം കുട്ടി (83), വേമ്പടി സ്വദേശി മുഹമ്മദ് റാഫി (54), പുതുനഗരം സ്വദേശി മുജീബ് റഹ്മാന്‍ (47), ഒറ്റപ്പാലം സ്വദേശിനി നബീസ (75), ഒറ്റപ്പാലം സ്വദേശി സുന്ദരന്‍ (62), മലപ്പുറം താനൂര്‍ സ്വദേശിനി കദീജബീവി (75), പരിയപുരം സ്വദേശി മൂസ (74), പള്ളിക്കല്‍ സ്വദേശിനി ഉമ്മാതുകുട്ടി (73), കോഴിക്കോട് കൊളത്തറ സ്വദേശിനി ഷഹര്‍ബാനു (44), കൊളത്തറ സ്വദേശിനി സൗമിനി (65), എന്നിവരുടെ മരണമാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
ഇതോടെ ആകെ മരണം 1161 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
സമ്പര്‍ക്കപ്പകര്‍ച്ച (ജില്ല തിരിച്ച്)
മലപ്പുറം 1367
കോഴിക്കോട് 943
തൃശൂര്‍ 844
എറണാകുളം 486
തിരുവനന്തപുരം 525
കൊല്ലം 537
കോട്ടയം 465
കണ്ണൂര്‍ 348
ആലപ്പുഴ 373
പാലക്കാട് 179
കാസര്‍ഗോഡ് 239
പത്തനംതിട്ട 129
ഇടുക്കി 114
വയനാട് 136
ചികിത്സയിലുള്ളത് 95,200 പേര്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8410 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1210, കൊല്ലം 640, പത്തനംതിട്ട 375, ആലപ്പുഴ 368, കോട്ടയം 216, ഇടുക്കി 131, എറണാകുളം 1307, തൃശൂര്‍ 1006, പാലക്കാട് 275, മലപ്പുറം 805, കോഴിക്കോട് 1193, വയനാട് 122, കണ്ണൂര്‍ 537, കാസര്‍ഗോഡ് 225 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 95,200 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,45,399 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
നിരീക്ഷണത്തില്‍ 2,80,236 പേര്‍
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,236 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,55,696 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,540 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2795 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,404 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 39,39,199 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
12 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി
ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കാണാക്കാരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10, 11), വാകത്താനം (1), പായിപ്പാട് (3), പാലക്കാട് ജില്ലയിലെ തേന്‍കുറിശി (7), തൃത്താല (6), തിരുമിറ്റിക്കോട് (2), മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് (2, 9), കുഴിമണ്ണ (സബ് വാര്‍ഡ് 10, 15, 17, 18), എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ (സബ് വാര്‍ഡ് 12), തൃശൂര്‍ ജില്ലയിലെ പുതുക്കാട് (2), ഇടുക്കി ജില്ലയിലെ രാജക്കാട് (1, 4, 5, 6, 10), വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ (സബ് വാര്‍ഡ് 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 637 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.