ബലാത്സംഗത്തിനിരയായ ദലിത് പെൺകുട്ടിയുടെ ആത്മഹത്യ: മൂന്നുപേർ അറസ്റ്റിൽ
text_fieldsകടയ്ക്കൽ: കടയ്ക്കലിൽ ബലാത്സംഗത്തിനിരയായ 13 വയസ്സുള്ള ദലിത് പെൺകുട്ടി ആത്മഹത്യചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പെൺകുട്ടിയുടെ അടുത്ത ബന്ധുക്കളായ മൂന്നുപേരെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഡി.എൻ.എ പരിശോധനയിലൂടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
ജനുവരി 23നാണ് പെൺകുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗികചൂഷണത്തിനിരയായിട്ടുണ്ടെന്ന് തെളിഞ്ഞു. ഇതോടെയാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. ബന്ധുക്കളെയും ചില നാട്ടുകാരെയും പൊലീസ് ചോദ്യംചെയ്തെങ്കിലും തുെമ്പാന്നും ലഭിച്ചിരുന്നില്ല. പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഏഴ് പേരുടെ ഡി.എൻ.എ സാമ്പിളുകളാണ് അന്വേഷണത്തിെൻറ ഭാഗമായി പൊലീസ് ശേഖരിച്ചത്.
ഇതിൽ മൂന്നുപേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് കണ്ടെത്തി. കഴിഞ്ഞദിവസം 25, 27, 22 വയസ്സുള്ള പ്രതികളെ പൊലീസ് വിളിച്ചുവരുത്തി വിശദമായി ചോദ്യംചെയ്തു. സ്കൂളിൽ പോകാത്ത ദിവസങ്ങളിലും വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന അവസരങ്ങളിലും കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നെന്ന് ഇവർ മൊഴിനൽകിയതായി പൊലീസ് പറഞ്ഞു. പോക്സോ, ബലാത്സംഗം വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്. കടയ്ക്കൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.