ഡി.ജി.പി ആര്? ആശയക്കുഴപ്പം ഒഴിയുന്നില്ല
text_fieldsതിരുവനന്തപുരം: ടി.പി. സെൻകുമാർ ഇൗമാസം 30ന് സർവിസിൽനിന്ന് വിരമിക്കാനിരിക്കെ അടുത്ത ഡി.ജി.പി ആരാകണം എന്ന കാര്യത്തിൽ ചർച്ചകൾ മുറുകി. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റും എൽ.ഡി.എഫ് നേതൃത്വവും ഇതു സംബന്ധിച്ച ചർച്ചകൾ തുടങ്ങി. െഎ.എം.ജി ഡയറക്ടർ ജേക്കബ് തോമസ് ഡി.ജി.പിയായി എത്തുന്നതിനോടാണ് മുഖ്യമന്ത്രി പിണറായി വിജയന് താൽപര്യമെങ്കിലും സി.പി.എമ്മിനുള്ളിലും എൽ.ഡി.എഫിലും ജേക്കബ് തോമസിനോട് വിയോജിപ്പുള്ളവരുണ്ട്. ഇൗമാസം 28ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ അന്തിമതീരുമാനമുണ്ടാകും. ജേക്കബ് തോമസിനെ മാറ്റി നിർത്തിയാൽ പകരം ആർക്ക് ചുമതല നൽകുമെന്നതും സർക്കാറിനെ കുഴക്കുന്ന പ്രശ്നമാണ്.
അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ േജക്കബ് തോമസിനെതിരെ പരാതിക്കാരനിൽനിന്ന് വിജിലൻസ് ഇൗ ഘട്ടത്തിൽ മൊഴി രേഖപ്പെടുത്തിയെന്നതുതന്നെ അദ്ദേഹം ഡി.ജി.പിയായി എത്തുന്നതിനെതിരെ ഉദ്യോഗസ്ഥ തലത്തിൽ ലോബി പ്രവർത്തിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ ദ്രുതപരിശോധന ഉൾപ്പെടെ കാര്യങ്ങൾ നടത്താനും വിജിലൻസ് ഉദ്ദേശിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ വിജിലൻസ് അന്വേഷണം നേരിടുന്ന വ്യക്തിയെന്ന നിലയിൽ േജക്കബ് തോമസിനെ മാറ്റിനിർത്താനുള്ള കാരണമാകും അത്. ജേക്കബ് തോമസ് ഡി.ജി.പിയാകാതിരിക്കാനുള്ള ചരടുവലി െഎ.എ.എസ് ലോബിയും ആരംഭിച്ചിട്ടുണ്ട്. ആത്മകഥയിലെ പരാമർശങ്ങൾ സർവിസ് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് െഎ.എ.എസ് ലോബിയുടെ നീക്കം.
സർവിസ് ചട്ടം ലംഘിച്ചതിന് നടപടിയെടുക്കണമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിതന്നെ സർക്കാറിന് റിപ്പോർട്ട് നൽകിയ വ്യക്തി എങ്ങനെ പൊലീസ് മേധാവിയായി എത്തുമെന്നാണ് െഎ.എ.എസ് ലോബിയുടെ ചോദ്യം. എന്നാൽ, ജേക്കബ് തോമസിന് അനുകൂലമായനിലയിലുള്ള പ്രതികരണമാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിയിൽനിന്നുണ്ടായത്. മുൻവിധിയോടെ ജേക്കബ് തോമസിെൻറ നിയമനത്തെ കാണേണ്ടതില്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം. െഎ.എം.ജി ഡയറക്ടറായി ചുമതലയേറ്റ ശേഷം അദ്ദേഹം നടത്തിയ ചില പരസ്യ പ്രസ്താവനകൾ ചില പൊലീസ് ഉദ്യോഗസ്ഥരെയും അസംതൃപ്തരാക്കിയിട്ടുണ്ട്. ജേക്കബ് തോമസിന് ഡി.ജി.പിയായി നിയമനം നൽകിയില്ലെങ്കിൽ അദ്ദേഹം നിയമനടപടികൾ കൈക്കൊള്ളുമോയെന്ന ആശങ്കയും സർക്കാറിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.