രാസവസ്തു കലർത്തിയ 3.69 ടൺ മത്സ്യം പിടികൂടി നശിപ്പിച്ചു
text_fieldsകടലുണ്ടി: ഗോവയിൽനിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്ന 3.69 ടൺ ചൂര (സൂത) മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്നുകണ്ട് പിടികൂടി നശിപ്പിച്ചു. മലപ്പുറം ജില്ല അതിർത്തിയായ കോട്ട ക്കടവിൽ ചൊവ്വാഴ്ച വൈകീട്ട് മൂേന്നാടെയായിരുന്നു സംഭവം.
ഡെപ്യൂട്ടി കലക്ടർ ഇ. അ നിതകുമാരി, ലാൻഡ് റിക്കവറി തഹസിൽദാർ ഷെറീന എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് ഇൻസുലേറ്റഡ് വാൻ പിടികൂടിയത്. വാഹന ഉടമക്കെതിരെ കേസെടുത്തു.
ഐസ് പാക്ക് ചെയ്ത നിരവധി പെട്ടികളിലായിരുന്നു കാഴ്ചയിൽ കേടുപാടുകളൊന്നുമില്ലാതിരുന്ന മത്സ്യം കടത്തിയത്. പിടിച്ചെടുത്ത മത്സ്യത്തിന് രാസവസ്തുവിെൻറ രൂക്ഷഗന്ധമുണ്ടായിരുന്നു.
ഇത് പിന്നീട് ചാലിയം ഫിഷ് ലാൻഡിങ് സെൻററിന് സമീപം വലിയ കുഴിയെടുത്ത് മൂടി. ഗോവയിൽനിന്ന് കൊണ്ടുവന്ന മലിനമത്സ്യം ചാലിയത്ത് കുഴിച്ചുമൂടാനുള്ള ശ്രമം പ്രാദേശിക മത്സ്യത്തൊഴിലാളികൾ ആദ്യം തടഞ്ഞെങ്കിലും ഫറോക്ക് സി.ഐ കൃഷ്ണെൻറ നേതൃത്വത്തിൽ വൻ പൊലീസ് സംഘമെത്തി പ്രശ്നപരിഹാരമുണ്ടാക്കി. പരിസര മലിനീകരണമുണ്ടാക്കാത്ത വിധം മണ്ണുമാന്തി യന്ത്രത്തിെൻറ സഹായത്തോടെ വലിയ കുഴിയുണ്ടാക്കിയായിരുന്നു സംസ്കരണം. ചാലിയം തീരത്തുനിന്ന് പിടികൂടിയ മത്സ്യമെന്ന പ്രചാരണം നടത്തരുതെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.
പിടികൂടിയ മത്സ്യലോറി വിട്ടയച്ചു
ഫറോക്ക്: ഗോവയിൽനിന്ന് മത്സ്യങ്ങളുമാെയത്തിയ കണ്ടെയ്നർ ലോറി പിടികൂടി.
ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമാണെന്നു കണ്ടെത്തിയതോടെ വിട്ടയച്ചു. ശീതീകരണ സംവിധാനമില്ലാതെ 64 ബോക്സുകളിലായി കൊണ്ടുവന്ന മത്സ്യങ്ങളാണ് കോർപറേഷൻ ആരോഗ്യവിഭാഗം പരിശോധനക്കു വിധേയമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.