കേരളത്തിൽ വീണ്ടും തെരഞ്ഞെടുപ്പുത്സവം
text_fieldsതിരുവനന്തപുരം: പാലാ പോരിെൻറ ആരവം അടങ്ങുംമുമ്പ് സംസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പ് ച ൂടിലേക്ക്. വട്ടിയൂർക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം നിയമസഭ മണ്ഡലങ്ങളി ലാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അഞ്ചുജില്ലകളിലായി നടക്കുന്ന ഉപതെരഞ്ഞെടു പ്പ് സംസ്ഥാനത്ത് മിനി തെരഞ്ഞെടുപ്പിെൻറ പ്രതീതി സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.
കെ.എം. മാണിയുടെ മരണം മൂലം ഒഴിവുവന്ന പാലയിൽ വോെട്ടടുപ്പിന് മണിക്കൂറുകൾമാത്രം ശേഷിക്കെയാണ് മറ്റിടങ്ങളിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വട്ടിയൂർക്കാവ്, കോ ന്നി, അരൂര്‍, എറണാകുളം എന്നിവിടങ്ങളിലെ എം.എൽ.എമാർ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. മുസ്ലിംലീഗ് എം.എല്‍.എ പി.ബി. അബ്ദുല്‍ റസാഖിെൻറ മരണത്തെതുടര്‍ന്നാണ് മഞ്ചേശ്വരത്ത് ഒഴിവ് വന്നത്. എൽ.ഡി.എഫിെൻറ സിറ്റിങ് സീറ്റായ അരൂർ ഒഴികെയുള്ളവ നിലവിൽ യു.ഡി.എഫിെൻറ പക്കലാണ്.
മണ്ഡല പുനർനിർണയത്തോടെ രൂപവത്കൃതമായ വട്ടിയൂർക്കാവിൽ നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും വിജയിച്ചത് യു.ഡി.എഫാണ്. ഇരുമുന്നണികൾക്കൊപ്പം ബി.െജ.പിക്കും ഇവിടെ ശക്തമായ അടിത്തറയുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പിന്തള്ളി രണ്ടാമെതത്തിയ ബി.ജെ.പി, ലോക്സഭ തെരഞ്ഞെടുപ്പിലും നേട്ടം ആവർത്തിച്ചു. കെ. മുരളീധരൻ ലോക്സഭാംഗമായതോടെയാണ് ഉപതെരഞ്ഞെടുപ്പ്. ഇത്തവണയും ശക്തമായ ത്രികോണമത്സരത്തിന് മണ്ഡലം സാക്ഷ്യം വഹിക്കും.
ലോക്സഭാംഗമായതോടെ രാജിെവച്ച കോൺഗ്രസിലെ അടൂർ പ്രകാശ് തുടർച്ചയായി ജയിച്ചുവന്ന കോന്നിയിൽ എൽ.ഡി.എഫിനും ബി.െജ.പിക്കും ശക്തമായ അടിത്തറയുണ്ട്. സി.പി.എമ്മിലെ എ.എം. ആരിഫ് ലോകസഭാംഗമായതിനെ തുടർന്നാണ് അരൂരിൽ ഉപതെരഞ്ഞെടുപ്പ്. ഇരുമുന്നണികളെയും മാറിമാറി ജയിപ്പിച്ചിട്ടുള്ള അരൂർ, കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് പക്ഷത്താണ്. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.എൽ.എ ആരിഫ് സ്ഥാനാർഥിയായിട്ടും ഇവിടെ യു.ഡി.എഫിനാണ് നേരിയ മേൽക്കൈ ലഭിച്ചത്. യു.ഡി.എഫിെൻറ പരമ്പരാഗത മണ്ഡലമായാണ് എറണാകുളത്തെ കണക്കാക്കുന്നതെങ്കിലും മാറിച്ചിന്തിച്ച സന്ദർഭങ്ങളുമുണ്ട്. ഹൈബി ഇൗഡൻ ലോക്സഭാംഗമായ ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. കാലങ്ങളായി ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇവിടെ സ്ഥാനാർഥിയായിരുന്ന ബി.ജെ.പിയിലെ കെ. സുരേന്ദ്രൻ നൽകിയ തെരഞ്ഞെടുപ്പ് കേസ് നീണ്ടുപോയതിനാലാണ് ഉപതെരഞ്ഞെടുപ്പ് വൈകിയത്.
പെരും പോര് മുന്നണികൾക്ക് നിർണായകം
ജോൺ പി.തോമസ്
തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ നിർണായകമാകും. പാലാ പോരിെൻറ കാറും കോളും അടങ്ങും മുമ്പുള്ള ഉപതെരഞ്ഞെടുപ്പിെൻറ രാഷ്ട്രീയപ്രാധാന്യം തിരിച്ചറിഞ്ഞ് അരയുംതലയും മുറുക്കി കളത്തിലിറങ്ങാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ. അഞ്ച് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ അഞ്ച് ജില്ലകളിലായതിനാൽ ഫലം സംസ്ഥാനത്തിെൻറ െപാതുമനസ്സായി വ്യാഖ്യാനിക്കപ്പെടുെമന്ന് മുന്നിൽകണ്ട് തന്നെയായിരിക്കും പടപ്പുറപ്പാട്.വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം, മഞ്ചേശ്വരം യു.ഡി.എഫിെൻറയും അരൂര്‍ ഇടതുമുന്നണിയുടെയും സിറ്റിങ് സീറ്റാണ്. ഏഴു ദിവസത്തിനകം സ്ഥാനാർഥികളെ തീരുമാനിച്ച് കളത്തിലിറങ്ങുകയാണ് ആദ്യ വെല്ലുവിളി.
ചൊവ്വാഴ്ച ചേരുന്ന എൽ.ഡി.എഫ് യോഗവും സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റും ചർച്ചക്ക് തുടക്കം കുറിക്കും. കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതിയും ഉടൻ ചേരും. അഞ്ച് സീറ്റും ഇടതുമുന്നണിയിൽ സി.പി.എമ്മിേൻറതാണ്. മഞ്ചേശ്വരം ഒഴികെ നാലെണ്ണവും കോൺഗ്രസ് മത്സരിക്കുന്നവ. മഞ്ചേശ്വരം ലീഗിെൻറയും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട ഇടതുമുന്നണിക്ക് ഉപതെരഞ്ഞെടുപ്പ് ഏറെ പ്രധാനമാണ്. ലോക്സഭാ ഫലം പ്രത്യേക സാഹചര്യത്തിലായിരുന്നെന്ന് ന്യായീകരിക്കുന്ന എൽ.ഡി.എഫിന് അത് തെളിയിക്കാൻ ലഭിക്കുന്ന അവസരം. ഫലം സര്‍ക്കാർ വിലയിരുത്തല്‍ കൂടിയാകുമെന്നതിനാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിെൻറ ടെസ്റ്റ് ഡോസ് കൂടിയായി വ്യാഖ്യാനിക്കപ്പെടും. അതിനാൽ മികച്ച വിജയത്തില്‍ കുറഞ്ഞതൊന്നും ഇടതുമുന്നണിക്ക് ചിന്തിക്കാനാവില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തില്‍ നില്ക്കുന്ന യു.ഡി.എഫിനെ സംബന്ധിച്ചും ഉപതെരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. നാല് മണ്ഡലങ്ങളും കാലങ്ങളായി യു.ഡി.എഫ് വിജയിക്കുന്നവയാണ്. ഏതെങ്കിലും സീറ്റില്‍ തിരിച്ചടി ഉണ്ടായാല്‍ യു.ഡി.എഫിലും കോൺഗ്രസിലും പൊട്ടിത്തെറിക്ക് കാരണമാകും. ബി.ജെ.പി നേതൃത്വം നല്കുന്ന എന്‍.ഡി.എ മുന്നണിയെ സംബന്ധിച്ചിടത്തോളം ഫലം നിലനിൽപിേൻറത് കൂടിയാണ്. ബി.ജെ.പിക്ക് കാര്യമായ സ്വാധീനമുള്ള വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളിലെങ്കിലും ജയിച്ചുകയറുക എന്നതാണ് ലക്ഷ്യം. അതിന് സാധിക്കുന്നില്ലെങ്കില്‍ നിലനില്പുപോലും ചോദ്യം െചയ്യപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.