എൻ.എസ്.എസ് വോട്ട് വാഗ്ദാനം ചെയ്തിട്ടില്ല, അങ്ങോട്ട് ചോദിച്ചിട്ടുമില്ല -മുല്ലപ്പള്ളി
text_fieldsതിരുവനന്തപുരം: കോൺഗ്രസിന് വോട്ട് ചെയ്യുമെന്ന് എൻ.എസ്.എസ് ഒൗദ്യോഗികമായി തന്നെയോ പാർട്ടിയേയോ അറിയി ച്ചിട്ടില്ലെന്നും വോട്ട് ചെയ്യണമെന്ന് കോൺഗ്രസ് അങ്ങോട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും കെ.പി.സി.സി പ്ര സിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. അങ്ങനെ എന്തെങ്കിലുമുണ്ടെങ്കിൽ പ്രഖ്യാപിക്കേണ്ടത് എൻ.എസ്.എസ് ജനറൽ സെക്രട ്ടറിയാണ്. അതുണ്ടായിട്ടില്ല. ഏതെങ്കിലും സമുദായ സംഘടന പിന്തുണ പ്രഖ്യാപിച്ചതായി തനിക്കറിയില്ല. സമുദായ സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കാനോ സി.പി.എമ്മിനെ പോലെ അവരുടെ തിണ്ണനിരങ്ങാനോ കോൺഗ്രസിനെ കിട്ടില്ല.
പ്രസ്ക്ലബിൽ ‘മീറ്റ് ദ പ്രസി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂരിൽ എൻ.എസ്.എസ് നിലപാട് സമദൂരമായിരുന്നു. ഇതിലൂടെ ഗുണം കിട്ടിയത് സി.പി.എമ്മിനും. അനുനയിപ്പിച്ചിട്ടും പിന്തുണ കിട്ടിയില്ലെങ്കിൽ സ്ഥാനാത്തും അസ്ഥാനാത്തും തുടരെ ആരോപണമുന്നയിക്കുന്ന രീതിയാണ് സി.പി.എമ്മിേൻറത്. അതാണ് എൻ.എസ്.എസിനെതിരെയും സി.പി.എമ്മിെൻറ ഭാഗത്ത് നിന്നുണ്ടാകുന്നത്. ശരിയുടെ ഭാഗത്തുള്ളത് കോൺഗ്രസാണ്. അങ്ങനെയെങ്കിൽ ശരിദൂരം കൊണ്ട് കോൺഗ്രസിന് ഗുണംകിട്ടിയേക്കാം.
എസ്.എൻ.ഡി.പി എടുക്കുന്ന നിലപാടല്ല ഇൗഴവ സമുദായം സ്വീകരിക്കുന്നത്. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ആദ്യം ഉന്നയിച്ച് തങ്ങളല്ല. സി.പി.എമ്മിെൻറ മഞ്ചേശ്വരം സ്ഥാനാർഥിയാണ്. മാർക്ക് ദാനവുമായി ബന്ധപ്പെട്ട് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. ഏതെങ്കിലും കാലത്ത് മാർക്ക് ദാനം നടന്നിട്ടുെണ്ടങ്കിൽ അതും ശരിയല്ല. തെറ്റ് തെറ്റ് തന്നെയാണ്. അതിനെ ന്യായീകരിക്കുന്നില്ല.
പ്രതിപക്ഷനേതാവിെൻറ മകനെതിരെയുള്ളത് അടിസ്ഥാനരഹിത ആരോപണമാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളും യു.ഡി.എഫ് നേടും. വികസനവും രാഷ്ട്രീയവും പറഞ്ഞ് വോട്ട് ചോദിക്കാനുമുള്ള ധാർമികാവകാശം സി.പി.എമ്മിന് നഷ്ടപ്പെട്ടു. എത്ര സീറ്റിൽ ജയിക്കുമെന്ന് സി.പി.എമ്മിെൻറ ഒരു നേതാവ് പോലും പറയാൻ തയാറല്ല. ഇതിൽനിന്ന് കാര്യം വ്യക്തമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.