എൽ.ഡി.എഫ് പ്രതിരോധത്തിൽ; കടുപ്പിച്ച് യു.ഡി.എഫ്, ഏജൻസി തണലിൽ ബി.ജെ.പി
text_fieldsതിരുവനന്തപുരം: സ്വർണക്കടത്തിനും ഡോളറിനും പിന്നാലെ െഎ ഫോൺ വിവാദം കൂടി വരുേമ്പാൾ സർക്കാറും സി.പി.എമ്മും കൂടുതൽ പ്രതിരോധത്തിലായി. എൽ.ഡി.എഫിന് ഇഷ്ടപ്പെട്ടില്ലെങ്കിലും പ്രചാരണത്തിെൻറ ഒട്ടുമുക്കാലും മറുപടിക്ക് മാറ്റിവെക്കേണ്ടിവരുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്. പ്രതിപക്ഷത്തിെൻറ മുൻ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ എന്നതാണ് വെല്ലുവിളി. ലാവലിൻ കേസ് കാലഘട്ടത്തിന് സമാനമായി മുന്നണിയുടെയും സർക്കാറിെൻറയും മുഖമായ പിണറായി വിജയനാണ് ആരോപണങ്ങളുടെ ലക്ഷ്യമെന്ന് പാർട്ടി തിരിച്ചറിയുന്നുണ്ട്. ബി.ജെ.പി- യു.ഡി.എഫ് കൂട്ടുകെട്ടാണ് വെളിപ്പെടുത്തലിന് പിന്നിലെന്ന ആരോപണമാണ് സി.പി.എം പ്രത്യാക്രമണത്തിലെ തുറുപ്പുശീട്ട്. കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയതോടെ ഭാര്യക്കെതിരായ ആക്ഷേപത്തിെൻറ ഉത്തരവാദിത്തം തലയിൽനിന്ന് ഒഴിഞ്ഞെന്ന ആശ്വാസവും സി.പി.എമ്മിനുണ്ട്.
ദിവസവും പുറത്തുവരുന്ന വിവരങ്ങൾ പ്രചാരണത്തിൽ ഗുണകരമായി മാറുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. തങ്ങൾ പുറത്തുവിട്ട ആരോപണങ്ങൾ നൽകിയ മുൻതൂക്കത്തിനൊപ്പം ഭരണവിരുദ്ധ വികാരവും പുതിയ വിവാദങ്ങളും അധികാരത്തിലേക്കുള്ള തിരിച്ചുവരവ് എളുപ്പമാക്കുന്ന രാഷ്ട്രീയ ആയുധമായെന്നും കണക്കുകൂട്ടുന്നു. മുഖ്യമന്ത്രിയെ ലാക്കാക്കിയുള്ള രാഷ്ട്രീയ ആക്രമണം ഭരണത്തിെൻറ മുഖം വികൃതമെന്ന് സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിനാണ്. ഒടുവിൽ െഎ ഫോൺ വിവാദം കൂടി സി.പി.എമ്മിനെ തിരിഞ്ഞുകുത്തിയതും കാര്യങ്ങൾ എളുപ്പമാക്കി.
ആദ്യ ഘട്ടത്തിൽ മുൻതൂക്കം ലഭിച്ചെന്ന വിലയിരുത്തലും കോൺഗ്രസിനുണ്ട്. ഒപ്പം ബി.ജെ.പി നീക്കത്തെയും ഗൗരവമായാണ് വീക്ഷിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ തണലിൽ പ്രചാരണത്തിെൻറ കേന്ദ്ര ബിന്ദുവിലേക്ക് ബി.ജെ.പി എത്തുന്നതാകും യു.ഡി.എഫിെൻറ വെല്ലുവിളി. ബി.ജെ.പി സംസ്ഥാന പ്രസിഡൻറിെൻറ വിജയ് യാത്രാ സമാപന സമ്മേളനം ഇന്നാണ്. അത് ഉദ്ഘാടനം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് കേന്ദ്ര ഏജൻസികളുടെ വെളിപ്പെടുത്തലുകളെന്നത് ശ്രദ്ധേയമാണ്. മത്സരം എൽ.ഡി.എഫ്- യു.ഡി.എഫ് എന്ന നിലയിൽനിന്ന് അട്ടിമറിക്കാനാണ് ബി.ജെ.പി നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.