കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം: രഹസ്യ റിപ്പോർട്ട് രഹസ്യം തന്നെ
text_fieldsകോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ രണ്ടുദിവസം മാത്രം ബാക്കിനിൽ ക്കെ, 20 മണ്ഡലങ്ങളിലെയും വിജയസാധ്യത, കൂടുതൽ സീറ്റ് ഏതു മുന്നണിക്ക് തുടങ്ങിയവയെക്ക ുറിച്ച് തയാറാക്കിയ റിപ്പോർട്ടുകൾ രഹസ്യമായി സൂക്ഷിക്കും. ജയപരാജയ സാധ്യത വിലയി രുത്തുന്ന റിപ്പോർട്ട് ഒരുമുന്നണിയെയും ബാധിക്കരുതെന്ന തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണിതെന്നാണ് ഒൗദ്യോഗിക ഭാഷ്യം. ജില്ല സ്പെഷൽ ബ്രാഞ്ചും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും തയറാക്കിയ റിപ്പോർട്ട് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനും കൈമാറി. കേന്ദ്ര റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മുന്നണി നേതാക്കൾ പ്രചാരണ രീതികളിൽ കാര്യമായ മാറ്റംവരുത്തിയിട്ടുണ്ട്.
വിവിധതലങ്ങളിൽ എതിർപ്പുകൾ ശക്തമാണെങ്കിലും കനത്ത പരാജയത്തിലേക്ക് ഇടതുമുന്നണി പോകിെല്ലന്നാണ് റിപ്പോർട്ട്. എന്നാൽ, ഉത്തര, മധ്യകേരളത്തിൽ യു.ഡി.എഫിന് മികച്ച സാധ്യതയും പറയുന്നു. യു.ഡി.എഫിനുള്ള അനുകൂല സാധ്യതകളും എടുത്തുപറയുന്നുണ്ട്. രാഹുൽ-പ്രിയങ്ക ഇഫക്ടും കെ.എം. മാണിയുടെ വിയോഗവും ശബരിമല വിഷയവും എൻ.എസ്.എസ് നിലപാടും സഭ തർക്കവുമെല്ലാം മധ്യകേരളത്തിൽ യു.ഡി.എഫിെൻറ സാധ്യത വർധിപ്പിക്കും. മലബാറിലും രാഹുൽ ഇഫക്ട് യു.ഡി.എഫിനെ തുണക്കും.
ചില മണ്ഡലങ്ങളിൽ ബി.ജെ.പി കൂടുതൽ വോട്ടുകൾ നേടും. ബി.ജെ.പിയുടെ സാന്നിധ്യം പലയിടത്തും വോട്ടുചോർച്ചക്കും വഴിയൊരുക്കും. തൃശൂർ, പത്തനംതിട്ട മണ്ഡലങ്ങൾ ഉദാഹരണം. മുസ്ലിം-ക്രിസ്ത്യൻ, പിന്നാക്ക വോട്ടുകളുടെ ഏകീകരണവും തള്ളുന്നില്ല. പ്രത്യേകിച്ച് ന്യൂനപക്ഷ വോട്ടുകൾ. തുടക്കത്തിൽ കാര്യമായ ചർച്ചകൾക്ക് വിധേയമാകാതിരുന്ന ശബരിമല വിഷയം അവസാന ദിവസങ്ങളിൽ ബി.ജെ.പി പ്രചാരണത്തിന് ഉപയോഗിച്ചത് ഇടതുമുന്നണിക്ക് ക്ഷീണമായി. പത്തനംതിട്ടയടക്കമുള്ള ചില മണ്ഡലങ്ങളിൽ ഇത് പ്രതിഫലിച്ചേക്കാമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രിയടക്കം ബി.ജെ.പി ദേശീയ നേതാക്കളുടെ പ്രചാരണം ബി.ജെ.പിയെ സജീവമാക്കിയെന്നും എന്നാൽ, ആരോപണങ്ങളെ അതേതലത്തിൽ നേരിടാൻ ഇടതുമുന്നണിക്ക് കഴിഞ്ഞെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വോട്ട് മറിക്കൽ പലയിടത്തും ഉണ്ടാവുമെന്ന മുന്നറിയിപ്പുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.