പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ...
text_fieldsവോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ
വോട്ട് ചെയ്യുന്നതിനായി പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പ്രത്യേകം വരികള്‍ ഉണ്ടാകും
വോട്ടർമാർ കുടയും കുടിെവള്ളവും കരുതണം
മാസ്ക് ധരിക്കുകയും സാനിറ്റൈസര്‍ കരുതുകയും വേണം
വോട്ടിങ്ങിന് മുമ്പും ശേഷവും കൈകള്‍ അണുമുക്തമാക്കണം. ഇതിനുള്ള സൗകര്യം ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ട്.
ബൂത്തിനകത്ത് ഒരേ സമയം മൂന്നു വോട്ടര്‍മാര്‍ക്ക് സാമൂഹിക അകലം പാലിച്ച് വോട്ട് ചെയ്യാം
ഒപ്പിടാനുള്ള പേന ൈകയില്‍ കരുതണം
മുതിര്‍ന്ന പൗരന്മാര്, ഭിന്നശേഷിക്കാര്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് വരി നില്‍ക്കാതെ നേരിട്ട് പോയി ചെയ്യാം. വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ കുട്ടികളെ കൊണ്ടുപോകരുത്
കോവിഡ് പോസിറ്റിവായ രോഗികള്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ പി.പി.ഇ കിറ്റ് ധരിക്കണം
വോട്ടർമാരും പോളിങ് ഏജൻറുമാരും ഫോണുമായി ബൂത്തിലെത്തരുത്
പോളിങ് ഉദ്യോഗസ്ഥർക്ക് ഫോൺ ഉപയോഗിക്കുന്നതിൽ വിലക്കില്ല
പോളിങ്ബൂത്തുകളിൽ കാമറ ഉപയോഗിക്കരുത്
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ പൊലീസ്
വോട്ടർമാർക്ക് സംശയമോ പ്രയാസമോ നേരിട്ടാൽ പോളിങ് ഓഫിസറെ സമീപിക്കാം
അഞ്ചുമണിക്ക് വരിയിലുള്ളവർക്ക് ടോക്കൺ നൽകും. ടോക്കൺ ലഭിച്ചവർക്കെല്ലാം വോട്ട് ചെയ്യാം.
വോട്ടർമാർക്ക് ഉപയോഗിക്കാം 12 തിരിച്ചറിയൽ രേഖകൾ
വോട്ടർമാർക്ക് 12 വിവിധയിനം തിരിച്ചറിയൽ രേഖകൾ സമ്മതിദാനാവകാശം രേഖപ്പെടുത്താനായി ഉപയോഗപ്പെടുത്താം.
വോട്ടേഴ്സ് ഐ.ഡി, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, സർവിസ് തിരിച്ചറിയൽ രേഖ (സംസ്ഥാന, കേന്ദ്ര സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, പൊതുമേഖല കമ്പനികൾ എന്നിവ ജീവനക്കാർക്ക് അനുവദിക്കുന്നവ), ഫോട്ടോ പതിച്ച പാസ് ബുക്ക് (സഹകരണബാങ്ക് ഒഴികെയുള്ള, പോസ്റ്റ് ഓഫിസ് എന്നിവ അനുവദിക്കുന്നവ), പാൻകാർഡ്, സ്മാർട്ട് കാർഡ് (കേന്ദ്ര തൊഴിൽ മന്ത്രാലയത്തിെൻറ വിവിധ പദ്ധതികളുടെ ഭാഗമായി അനുവദിച്ചിട്ടുള്ളത്), തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്, ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ് (കേന്ദ്ര തൊഴിൽ മന്ത്രാലയത്തിെൻറ പദ്ധതിയുടെ ഭാഗമായി അനുവദിച്ചത്), ഫോട്ടോ പതിച്ച പെൻഷൻ കാർഡ്, ഔദ്യോഗിക തിരിച്ചറിയൽ രേഖ (എം.പി, എം.എൽ.എ, എം.എൽ.സി എന്നിവർക്ക് അനുവദിച്ചിട്ടുള്ളത്), ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും വോട്ടുചെയ്യുന്നതിനായി ഉപയോഗപ്പെടുത്താം. ഫോട്ടോ പതിച്ച വോട്ടർസ്ലിപ് സമ്മതിദാന കേന്ദ്രങ്ങളിൽ വോട്ടറെ തിരിച്ചറിയുന്നതിനുള്ള ഔദ്യോഗികരേഖയല്ല.
പോളിങ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഫെയ്സ് ഷീൽഡ്, മാസ്ക്ക്, സാനിറ്റൈസർ, കൈയുറ എന്നിവ നിർബന്ധം
ബൂത്തിന് മുന്നിൽ വോട്ടർമാർക്ക് സാമൂഹിക അകലം പാലിച്ച് വരിയായി നിൽക്കാൻ പ്രത്യേകം മാർക്ക് ചെയ്യണം
ബൂത്തിന് പുറത്ത് വെള്ളവും സോപ്പും ബൂത്തിനകത്ത് സാനിറ്റൈസറും നിർബന്ധമായും കരുതണം
പോളിങ് ഏജൻറുമാരുടെ ഇരിപ്പിടങ്ങൾ സാമൂഹിക അകലം പാലിച്ച് ക്രമീകരിക്കണം
പോളിങ് ഏജൻറുമാർക്കും മാസ്ക്ക്, സാനിറ്റൈസർ നിർബന്ധം
ഇടക്കിടെ കൈകൾ സാനിറ്ററൈസ് ചെയ്യണം
എല്ലായ്പ്പോഴും രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കുക
ബൂത്തിനകത്ത് ഒരേ സമയം മൂന്നു വോട്ടർമാരെ മാത്രം അനുവദിക്കുക
ഭക്ഷണ ഇടവേളകളിൽ ഒന്നിൽ കൂടുതൽ ആളുകൾ ഒരുമിച്ചിരിക്കാതെ ഓരോരുത്തരായി പ്രത്യേകം തയാറാക്കിയ ഇടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം
ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയാലുടൻ വസ്ത്രങ്ങൾ കഴുകി കുളിച്ചശേഷം മാത്രം വീട്ടുകാരുമായി ഇടപെടുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.