കോന്നിയിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്; 10,238 ഇരട്ട വോട്ടുകൾ
text_fieldsപത്തനംതിട്ട: കോന്നിയിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് ആരോപണം. പട്ടിക യിൽ 10,238 ഇരട്ട വോട്ട് ഉണ്ടെന്നും 12,623 വോട്ടർമാരെ പട്ടികയിൽനിന്ന് നീക്കംചെയ്തതായും അ ടൂർ പ്രകാശ് എം.പിയും യു.ഡി.എഫ് സ്ഥാനാർഥി പി. മോഹൻരാജും വാർത്തസമ്മേളനത്തിൽ പറഞ്ഞു .
വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള നൂറുകണക്കിന് അപേക്ഷ അകാരണമായി തള്ളി. ഇരട്ട വോട്ടുള്ള വോട്ടർപട്ടികയും അവർ ഹാജരാക്കി. ഇരട്ടിപ്പ് നീക്കംചെയ്യണമെന്നാവ ശ്യപ്പെട്ട് വരണാധികാരിക്കും മുഖ്യ െതരഞ്ഞെടുപ്പ് ഒാഫിസർക്കും പരാതി നൽകും. നടപടിയുണ്ടായില്ലെങ്കിൽ ഇവെര ബൂത്തുകളിൽ തടയും. നിയമനടപടിയും സ്വീകരിക്കും.
ലോക്സഭ െതരഞ്ഞെടുപ്പിലും സി.പി.എം ഇതേ ക്രമക്കേട് നടത്തിയിരുന്നതായി അടൂർ പ്രകാശ് പറഞ്ഞു. അന്ന് പരാതി കൊടുത്തപ്പോൾ വരണാധികാരി ഇരട്ടവോട്ട് നീക്കം ചെയ്തിരുന്നു. കോന്നിയിൽ 10,000ത്തിലധികം പേർ ഒന്നിലധികം തിരിച്ചറിയൽ കാർഡ് കൈവശപ്പെടുത്തിയിട്ടുണ്ട്. ഇത് ഉപയോഗിച്ചാണ് എൻ.ജി.ഒ യൂനിയൻകാരെ നിയോഗിച്ച് സി.പി.എം ജനവിധി അട്ടിമറിക്കാൻ ശ്രമിക്കുന്നത്. വോട്ടർപട്ടികയിൽനിന്ന് പേര് നീക്കംചെയ്യണമെങ്കിൽ മുൻകൂട്ടി നോട്ടീസ് നൽകുകയും ഹിയറിങ് നടത്തുകയും വേണം. ഇതൊന്നും ചെയ്യാതെ സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിൽനിന്ന് നൽകിയ പേരുകളാണ് നീക്കിയതെന്നും നേതാക്കൾ ആരോപിച്ചു.
വട്ടിയൂർക്കാവ് മണ്ഡലത്തിലും വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന്
തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്ന് യു.ഡി.എഫ്. 15,000ത്തോളം ഇരട്ടവോട്ടുകളും അനധികൃതമായി ചേർത്ത മറ്റ് വോട്ടുകളും പട്ടികയിൽ കണ്ടെത്തിെയന്ന് കെ. മുരളീധരൻ എം.പി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇരട്ടവോട്ട് തെളിയിക്കുന്ന രേഖകളും പുറത്തുവിട്ടു. വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. ഒരേ മേൽവിലാസത്തിൽ ഒരു വ്യക്തിതന്നെ ഒന്നിലധികം വോട്ടർ െഎ.ഡി കാർഡ് നേടിയാണ് ഇരട്ടവോട്ട് ഉറപ്പാക്കിയത്.
ഇത്തരത്തിൽ വോട്ട് ചേർത്തവർക്കെതിരെ മാത്രമല്ല കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിവേണം. ഇരട്ടവോട്ട് ഉറപ്പാക്കിയത് സി.പി.എമ്മുകാരും ബി.ജെ.പിക്കാരുമാണ്. വട്ടിയൂർക്കാവിൽ ഇത്തവണ മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ്. യു.ഡി.എഫ് വിജയിക്കുെമന്നതിൽ സംശയമില്ല. എൽ.ഡി.എഫ് രണ്ടാംസ്ഥാനത്ത് വരും. മുപ്പതിനായിരത്തിന് താഴെ വോേട്ട ബി.ജെ.പിക്ക് ലഭിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.