സംസ്ഥാന ഗജദിനം ഇന്ന്; ആനപ്പാപ്പാന്മാർക്കും ഇത് ദുരിതകാലം
text_fieldsആലപ്പുഴ: മദമിളകി ഓടിയ ആനയുടെ പുറത്ത് നാല് മണിക്കൂറുകളോളം ഇരുന്ന് ആനയെ ശാന്തനാക്കിയ സഞ്ജു എന്ന ആനപ്പാപ്പാൻ കഴിഞ്ഞ ഉത്സവ സീസണിലെ താരമായിരുന്നു. ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിൽ അന്ന് ഇടഞ്ഞ ആന ഒന്നാം പാപ്പാനെ ഞെരിച്ചുകൊല്ലുകയും പരിസരത്തെ വൈദ്യുതി വിളക്കുകൾ ഉൾെപ്പടെയുള്ളവ തകർക്കുകയും ചെയ്തിരുന്നു.
ജീവൻ പണയംവെച്ചാണ് അന്ന് ആനപ്പുറത്തിരുന്ന് സഞ്ജു രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കോവിഡ് വ്യാപനത്തെത്തുടർന്ന് ഉത്സവങ്ങൾ നിർത്തിയതോടെ സഞ്ജു ഉൾെപ്പടെയുള്ള പാപ്പാന്മാർ ബുദ്ധിമുട്ടിലാണിന്ന്. മറ്റുജോലികൾ നോക്കാൻ ആനപ്രേമം അനുവദിക്കുന്നിെല്ലന്നും അവർ പറയുന്നു. ഇപ്പോൾ ആന പരിചരണം മാത്രമാണ് ജോലി. മുമ്പ് ഒരു ആനയെ നോക്കാൻ മൂന്നുപേർ ഉണ്ടായിരുന്നു. ഇപ്പോൾ മിക്ക ആനകളെയും രണ്ടുപേർ മാത്രമാണ് നോക്കുന്നത്.
പകുതി ശമ്പളമാണ് ലഭിക്കുന്നത്. ഉടമകളുടെയും അവസ്ഥ മോശമാണ്. എന്നാലും ആനയിൽനിന്ന് അകന്ന് കഴിയാനാകില്ലെന്ന് സഞ്ജു പറയുന്നു. കോവിഡ് കാലമായതിനാൽ വീട്ടിൽ പോകാതെ ആനയോടൊപ്പമാണ് കരുവാറ്റ സ്വദേശിയായ സഞ്ജു (25) മാസങ്ങളായി താമസിക്കുന്നത്.
ഭക്ഷണവും മരുന്നും കൊടുക്കുക, കുളിപ്പിക്കുക തുടങ്ങിയ ജോലികളാണ് പാപ്പാന്മാർ ചെയ്തുവരുന്നത്. ഉത്സവ സീസണിൽ ലഭിക്കുന്ന ബാറ്റയാണ് ഓരോ പാപ്പാെൻറയും പ്രതീക്ഷ. ബാക്കി ദിവസങ്ങളിൽ തുച്ഛശമ്പളത്തിനാണ് അവർ ജോലി ചെയ്യുന്നത്.
ജില്ലയിലെ 200 ആനപ്പാപ്പാന്മാരിൽ പലർക്കും ഇന്ന് ജോലി ഇല്ലാതായെന്ന് അഖില കേരള ആന തൊഴിലാളി യൂനിയൻ ജില്ല പ്രസിഡൻറ് പി.പി. റെജിമോൻ പറയുന്നു. ധനസഹായം ആവശ്യപ്പെട്ട് സർക്കാറിന് നിവേദനം നൽകിയിട്ടുെണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉടമകൾക്ക് വലിയ നഷ്ടം
ആലപ്പുഴ: ഉത്സവ സീസൺ മുന്നിൽക്കണ്ടാണ് ആനയെ ശുശ്രൂഷിക്കുന്നത്. ഇത്തവണ കോവിഡുമൂലം സീസൺ പൂർണമായും നഷ്ടമായി. ആനയുടമകൾക്ക് വൻ നഷ്ടമാണ്. ആനയുടെ ഭക്ഷണവും അതിനെ പരിചരിക്കുന്നവരുടെ കൂലിയും ആകുമ്പോൾ പ്രതിദിനം ഒരു ആനക്ക് 3000-5000 രൂപയുടെ െചലവുണ്ട്. ആനക്ക് 1600 രൂപയുടെ ഭക്ഷ്യധാന്യങ്ങൾ സർക്കാർ നൽകിയിരുന്നു. അത് ഒരുപരിധിവരെ ആശ്വാസമായി. എന്നിരുന്നാലും ആനയുടമകളെ സംബന്ധിച്ചിടത്തോളം മൊത്തത്തിൽ വലിയ നഷ്ടംതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.