കേരളം രണ്ടാം കോവിഡ് തരംഗത്തിലേക്ക്; കടുത്ത നിയന്ത്രണങ്ങൾ വരുന്നു
text_fieldsകൊച്ചി: കേരളത്തിലും കോവിഡ് രണ്ടാം തരംഗത്തിെൻറ സൂചനകൾ നൽകി അധികൃതർ. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ ഇനി കോവിഡ് വ്യാപനം തടയാനാകില്ലെന്നാണ് വിലയിരുത്തൽ. മാർച്ച് അവസാനം മുതൽ പ്രതിദിന കേസുകൾ കുത്തനെ വർദ്ധിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാലിൽ നിന്ന് ആറിലേക്ക് വരെ എത്തി.
ഇതര സംസ്ഥാനങ്ങളിലെ തീവ്രവ്യാപന നിരക്കിലേക്കാണ് കേരളവും നീങ്ങുന്നുവെന്ന സൂചനയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുണ്ടായ അനൗദ്യോഗിക ഇളവുകൾ കാര്യങ്ങൾ വഷളാക്കിയെന്നാണ് വിലയിരുത്തൽ.
തെരഞ്ഞെടുപ്പിന്‍റെ അവസാന ദിവസങ്ങളിൽ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ഇടപെഴലുകൾ വ്യാപകമായ രോഗ വ്യാപനത്തിന് വഴിവെച്ചിട്ടുണ്ടാകുമെന്നാണ് കണക്ക്കൂട്ടുന്നത്. എപ്രിൽ പകുതി കഴിഞ്ഞാലെ രോഗവ്യാപനയുടെ വ്യാപ്തി മനസിലാക്കാൻ കഴിയുകയുള്ളുവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.