ശാസ്താംകോട്ടയിൽ കേരള എക്സ്പ്രസ് ട്രോളിയെ ഇടിച്ചിട്ടു; ട്രെയിനുകൾ വൈകുന്നു
text_fieldsകൊല്ലം: ശാസ്താംകോട്ടയില്‍ ട്രാക്കില്‍ പരിശോധന നടത്തുകയായിരുന്ന ട്രോളിയെ കേരള എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചിട്ടു. ട്രോളിയിൽപരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്ഥര്‍ ചാടി രക്ഷപെട്ടതിനാൽ അപകടം ഒഴിവായി. ഇന്ന് ഉച്ചക്ക് ശാസ്താംകോട്ടക്കും മണ്‍റോതുരുത്തിനും ഇടയിലാണ് അപകടമുണ്ടായത്.
റെയിൽവെ ഉദ്യോഗസ്ഥർ ട്രോളിയില്‍ ട്രാക്ക് പരിശോധിക്കുന്നതിനിടെയാണ് കേരള എക്‌സ്പ്രസ് ട്രെയിൻ ഇതേ ട്രാക്കിലൂടെ കടന്നുവന്നത്. കേരള എക്‌സ്പ്രസ് വേഗത കുറച്ച് അപകടം ഒഴിവാക്കാന്‍ നോക്കിയെങ്കിലും ട്രോളിയില്‍ ഇടിക്കുകയായിരുന്നു. ട്രോളിയില്‍ ഉണ്ടായിരുന്ന നാലുപേരും ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കിന് വശത്തേക്ക് ചാടി രക്ഷപ്പെട്ടു. ട്രോളിയിൽ ഇടിച്ച ട്രെയിെൻറ എൻജിന് സാങ്കേതിക തകരാര്‍ സംഭവിച്ചു.
കേരള എക്‌സ്പ്രസ് പിടിച്ചിട്ടതിനെ തുടർന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കായംകുളത്ത് നിന്ന് പകരം എൻജിൻ എത്തിച്ച് രണ്ട് മണിക്കൂറിലേറെ വൈകിയാണ് ട്രെയിന്‍ പുറപ്പെട്ടത്.
തിരുവനന്തപുരത്തുനിന്നും വടക്കോട്ടുള്ള ട്രെയിനുകൾ അപകടത്തെ തുടര്‍ന്ന് വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. കൊച്ചുവേളി-യശ്വന്ത്പൂര്‍ എക്‌സ്പ്രസ്(16562). കന്യാകുമാരി-ബാംഗ്ലൂര്‍ ഐലൻഡ് എക്‌സ്പ്രസ്(16525), തിരുവനന്തപുരം -ചെന്നൈ മെയില്‍(12624) എന്നിവയെല്ലാം വൈകിയാണ് ഓടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.