ചിത്രം ഒറിജിനൽ; പക്ഷേ ദീപം തെളിയിക്കലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതല്ല
text_fieldsതിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലിന് ഐക് യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി പിണറായി വിജയനും കുടുംബവും പങ്കെടുത്തതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം വ്യാജം.
2018ലെ ഭൗമദിനാചരണത്തിെൻറ ഭാഗമായി മുഖ്യമന്ത്രി കുടുംബസമേതം വീട്ടിൽ വിളക്കണച്ച ദൃശ്യമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഒരു പത്രത്തിെൻറ ഫോട്ടോഗ്രാഫർ 2018ൽ പകർത്തിയ ചിത്രമാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്.
അതേ സമയം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഒൗദ്യോഗിക വസതികളിൽ ഒമ്പത് മിനിറ്റ് വിളക്കുകൾ അണച്ച് പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തിരുന്നു. ക്ലിഫ് ഹൗസിലെ ജീവനക്കാർ ടോർച്ച് തെളിച്ച് ഐക്യദീപത്തിൽ പങ്കാളികളായി. രാജ്ഭവനിലും വിളക്ക് തെളിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.