പ്രളയം നേരിടാൻ വീണ്ടും കേരള സൈന്യം
text_fieldsകൊല്ലം: മഴ കനക്കുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാറിെൻറ മുന്‍ക രുതല് നടപടിയെന്ന നിലയിൽ കൊല്ലം വാടിയിൽനിന്ന് ബോട്ടുകളുമായി മത്സ്യത്തൊഴിലാളി കൾ പത്തനംതിട്ടയിലെത്തി. ശനിയാഴ്ച വൈകീട്ട് 10 ബോട്ടുകളുമായി പോയ 30 മത്സ്യത്തൊഴിലാളി കൾ സർക്കാർ നിർദേശം കാത്ത് പന്തളത്ത് തങ്ങുകയാണ്. അണക്കെട്ടുകൾ തുറന്ന് പ്രളയ സാഹച ര്യമുണ്ടായാൽ അടിയന്തര രക്ഷാപ്രവർത്തനം നടത്താനാണ് ഇവരെ മുൻകൂട്ടി എത്തിച്ചത്.
കൂടുതൽ ബോട്ടുകളുമായി രക്ഷാദൗത്യങ്ങൾക്കെത്താൻ തയാറാണെന്ന് വാടിയിലെ മത്സ്യത്തൊഴിലാളികൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. മുമ്പ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ ജോസഫ് മെൽകിയാസ് അടക്കമുള്ള സംഘത്തിനൊപ്പം പരിശീലനം ലഭിച്ച കോസ്റ്റല്‍ വാര്ഡന്മാരും കടല്‍ രക്ഷാസ്ക്വാഡ് അംഗങ്ങളുമുണ്ട്. മത്സ്യഫെഡ് ബങ്കില്‍നിന്ന് 50 ലിറ്റര്‍ മണ്ണെണ്ണ വീതം യാനങ്ങളില്‍ നിറച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റുകളും ഭക്ഷണക്കിറ്റുകളും നല്കി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ രക്ഷാദൗത്യ യാത്രക്ക് തുടക്കം കുറിച്ചു. ഏഴ് വള്ളങ്ങള്‍ കൂടി യാത്രക്കായി തയാറെടുത്തതായി മന്ത്രി അറിയിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന് സന്നദ്ധരായി എത്തിയ മത്സ്യത്തൊഴിലാളികളെ മന്ത്രി അഭിനന്ദിച്ചു. ബോട്ടുകൾ ലോറികളിൽ കയറ്റാൻ നൂറ് കണക്കിന് മത്സ്യത്തൊഴിലാളികളും പൊതുജനങ്ങളും ഉച്ചയോടെ വാടിയിലെത്തിയിരുന്നു.
എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കെ. സോമപ്രസാദ് എന്നിവരും വാടിയിലെത്തി. പൊലീസ്, മോട്ടോർ വാഹന, ഫിഷറീസ് വകുപ്പുകളുടെ സംയുക്ത ഉദ്യോഗസ്ഥ സംഘമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. തൊഴിലാളികൾക്ക് ഭക്ഷണം, കുടിവെള്ളം, ലൈഫ് ജാക്കറ്റ് എന്നിവ ഫിഷറീസ് അധികൃതർ കൊടുത്തയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വാടിയിൽനിന്ന് യാനങ്ങളുമായി പോയ മത്സ്യത്തൊഴിലാളികളാണ് ആറന്മുളയിലും ചെങ്ങന്നൂരിലെയും ആദ്യഘട്ട രക്ഷാപ്രവർത്തനത്തിൽ നൂറ് കണക്കിന് പേരെ രക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.