Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2020 4:04 PM IST Updated On
date_range 1 May 2020 4:04 PM ISTകേരളത്തിൽ നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിൽ നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി നൽകി ഫിഷറീസ് വകുപ്പ്. യന്ത്രവൽകൃത ബോട്ടുകൾക്ക് മത്സ്യബന്ധനത്തിന് അനുമതി നൽകിയാണ് ഉത്തരവുണ്ടായിരിക്കുന്നത്. ചെറിയ ബോട്ടുകൾക്ക് വെള്ളിയാഴ്ച മുതൽ കടലിൽ പോവാം. വലിയ ബോട്ടുകൾക്ക് മെയ് നാല് മുതൽ മത്സ്യബന്ധനം നടത്താമെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു.
പരമാവധി 10 തൊഴിലാളികളെ വരെയാണ് ബോട്ടുകളിൽ ജോലിക്കായി നിയമിക്കാൻ സാധിക്കുക. 32 മുതൽ 45 അടി വരെയുള്ള യന്ത്രവൽകൃത ബോട്ടുകളിൽ പരമാവധി ഏഴ് മത്സ്യതൊഴിലാളികൾ മാത്രമേ പാടുള്ളു എന്ന കർശന നിർദേശം നൽകിയിട്ടുണ്ട്.
ലോക്ഡൗണിനെ തുടർന്ന് പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമാണ് മത്സ്യബന്ധനത്തിനുള്ള അനുമതി നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story