Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലാവസ്​ഥാ പ്രവചനം...

കാലാവസ്​ഥാ പ്രവചനം തെറ്റി; പ്രളയത്തിൽ നഷ്​ടമായത്​ 483 ജീവനുകൾ - മുഖ്യമന്ത്രി

text_fields
bookmark_border
കാലാവസ്​ഥാ പ്രവചനം തെറ്റി; പ്രളയത്തിൽ നഷ്​ടമായത്​ 483 ജീവനുകൾ - മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സംസ്​ഥാനം നേരിട്ടത്​ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. നാടിനെ നടുക്കിയ പ്രളയത്തിൽ 483 ജീവനുകൾ നഷ്​ടപ്പെട്ടു. 14 പേരെ കാണാതായി. 59,296 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. എന്നാൽ രക്ഷാപ്രവർത്തകർ സ്വജീവൻ പണയം വെച്ച്​ പ്രവർത്തിച്ചു. പ്രളയത്തെ സർക്കാർ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച്​ ഫലപ്രദമായി നേരിട്ടു. സർക്കാർ സംവിധാനങ്ങൾ പൊതു ജനങ്ങളുമായി ചേർന്ന്​ രക്ഷാപ്രവർത്തനം നടത്തി. ​രക്ഷാ പ്രവർത്തനത്തിന്​ ഇറങ്ങിയ എല്ലാവർക്കും  ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഒറ്റക്കെട്ടായി നിന്ന സഭയിലെ എല്ലാ അംഗങ്ങൾക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. 
 
ബഹുജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടാണ്​ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയത്​. കേന്ദ്ര സേനയെയും സൈന്യത്തെയും പൊലീസ്​, മറ്റ്​ സംസ്​ഥാന സംവിധാനങ്ങളെയും ഫലപ്രദമായി പ​െങ്കടുപ്പിച്ചാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആഗസ്​ത്​ ഒമ്പതിന്​ തുടങ്ങി. ദുരന്തബാധിത പ്രദേശങ്ങളിൽ പ്രത്യേക ഉദ്യോഗസ്​ഥരെ നിയോഗിച്ചു. രക്ഷാ പ്രവർത്തനത്തി​​​​െൻറ ഏകോപനം മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്നു. രക്ഷാപ്രവർത്തനത്തി​​​​െൻറ ചുമതല പൊലീസിന്​ നൽകി. മത്​സ്യത്തൊഴിലാളികളെ ഉൾക്കൊള്ളിച്ചു. ലക്ഷക്കണക്കിന്​ പേരെ സുരക്ഷിത സ്​ഥാനത്തേക്ക്​ മാറ്റി. ദിനേന രണ്ടു നേരം അവലോകന യോഗം ചേർന്നു. യോജിച്ചു​ നിന്ന്​ പ്രവർത്തിക്കാൻ സർവ കക്ഷിയോഗവും ചേർന്നു. വിവിധ ഘട്ടങ്ങളിൽ മന്ത്രിസഭാ യോഗങ്ങളും ചേർന്നു. 

7443 പേർ കേന്ദ്ര സേനകളിൽ നിന്ന്​ രക്ഷാപ്രവർത്തനത്തിന്​ വന്നു. 40,000 പൊലീസും 3200 ഒാളം അഗ്​നിശമന സേനാ വിഭാഗവും രക്ഷാ പ്രവർത്തനത്തിൽ അണിനിരന്നു. കൂടാതെ മറ്റ്​ സേനാ വിഭാഗങ്ങളും വന്നു. മത്​സ്യത്തൊഴിലകളികൾ രക്ഷാ സേനകളായി. 

നഷ്​ടങ്ങൾ, പാരിസ്​ഥിതിക മാറ്റങ്ങൾ തുടങ്ങി എല്ലാം കണക്കിലെടുത്താൽ​ വൻ നഷ്​ടമാണുണ്ടായത്​. കാലാവസ്​ഥാ കേന്ദ്രങ്ങൾ കാലവർഷക്കെടുതി പ്രവചിച്ചപ്പോൾ അത്​ നേരിടാൻ എല്ലാ ശ്രമങ്ങളും സർക്കാർ നടത്തിയിരുന്നു. 2018 മെയ്​ മുതൽ തന്നെ അതിനു വേണ്ട പ്രവർത്തനങ്ങൾ തുടങ്ങി. എന്നാൽ പ്രവചിച്ചതിനേക്കാൾ വലിയ രീതിയിലാണ്​ കാലവർഷം വന്നത്​. ഇതാണ്​ സംവിധാനങ്ങൾ അപര്യാപ്​തമാക്കുന്നതിനിടയാക്കിയത്​.  കാലാവസ്​ഥാ പ്രവചനത്തി​​​​െൻറ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച മഴയാണ്​ സംസ്​ഥാനത്ത്​ പെയ്​തത്​. കേന്ദ്ര ​കാലാവസ്​ഥാ വകുപ്പ്​ കണക്കു കൂട്ടിയതിനേക്കാൾ മൂന്നിരിട്ടി മഴയാണ്​ ഉണ്ടായത്​. 82 ഡാമുകളും നിറഞ്ഞു കവിഞ്ഞു. കോഴിക്കോട്​ കട്ടിപ്പാറയിൽ ഉരുൾപൊട്ടൽ ഉണ്ടായതോടെയാണ്​ ദുരന്തങ്ങൾ തുടങ്ങിയത്​. പല ജില്ലകളും ഉരുൾപ്പൊട്ടലുകളിൽ ഒറ്റപ്പെട്ടു. ജീവനുകൾ നഷ്​ടമായി. പലയിടങ്ങളിലും നദികൾ വഴിമാറി ഒഴുകി. ഉരുൾപ്പൊട്ടലിലും മഴയിലും ഭൂമിയുടെ ഘടന തന്നെ മാറി മറഞ്ഞു. ഇൗ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ പ്രളയത്തിലേക്ക്​ സംസ്​ഥാനം എടുത്തെറിയപ്പെട്ടു. 

അതിജീവനത്തി​​​​െൻറ ആദ്യഘട്ടമായ രക്ഷാ പ്രവർത്തനം പൂർത്തിയായിട്ടുണ്ട്​. ഇനി പുനരധിവാസമാണ്​. ഒറ്റക്കെട്ടായുള്ള നമ്മുടെ സമീപനം കൂടുതൽ ശക്​തമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയണം. ത്യാഗ സന്നദ്ധതയുടെയും ആത്​മസമർപ്പണത്തി​​​​െൻറയും പുതു വഴികളാണ്​ ഇൗ രക്ഷാപ്രവർത്തനം തുറന്നത്​. ക്യാമ്പുകളിലുള്ളവർക്ക്​ അടിസ്​ഥാന സഹായമൊരുക്കുന്നവർക്ക്​ വലിയ സഹായമാണ് സംസ്​ഥാനത്തി​​​​െൻറയും രാജ്യത്തെയും ലോകത്തി​​​​െൻറയും വിവിധ ഭാഗങ്ങളിൽ നിന്നുണ്ടായത്​. 

പുനരധിവാസ പ്രവർത്തനങ്ങളാണ്​ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്​. വൈദ്യുതി, കുടിവെള്ളം, ഗതാഗത സൗകര്യങ്ങൾ, അടിസ്​ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നത്​ നല്ല രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ ജനങ്ങൾ നടത്തിയത്​ അതിജീവനത്തി​​​​െൻറ പോരാട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടു മണിവരെയാണ്​ സഭ ചേരുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspinarayikerala floodmalayalam newsSpecial Assembly
News Summary - Kerala Flood; Death Toll Rise to 483, CM - Kerala News
Next Story