പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല-കേന്ദ്രം
text_fieldsകൊച്ചി: ദേശീയദുരന്ത നിവാരണ മാർഗ നിർദേശ പ്രകാരമുള്ള ഏറ്റവും വലിയ ദുരന്തങ്ങളുടെ ഗണത്തിലാണ് കേരളത്തിലെ പ്രളയത്തെയും ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് കേന്ദ്ര സർക്കാർ ഹൈകോടതിയിൽ. എത്ര വലുതാണെങ്കിലും ഒരു ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ നിയമപരമായി കഴിയില്ലെന്നും പൊതുവെ ഉപയോഗത്തിലുള്ള ഒരു വാക് പ്രയോഗം മാത്രമാണിതെന്നും അതിനപ്പുറം ഇതിന് പ്രസക്തിയില്ലെന്നും കേന്ദ്ര ആഭ്യന്തര ജോ. സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
കേരളത്തിലുണ്ടായിട്ടുള്ളത് ഗുരുതരമായ ദുരന്തമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. അതിനാലാണ് ദേശീയദുരന്ത നിവാരണ മാർഗ നിർദേശ പ്രകാരം ഏറ്റവും വലിയ ദുരന്തങ്ങളുടെ ഗണത്തിൽ ഇത് ഉൾപ്പെടുത്തിയിട്ടുള്ളത്. ദേശീയ അന്തർദേശീയ സഹായങ്ങൾ ആവശ്യമുണ്ടെന്ന് വിലയിരുത്തപ്പെടുന്ന ലെവൽ മൂന്ന് (എൽ ത്രീ) വിഭാഗത്തിലാണ് കേരളത്തിലെ പ്രളയ ദുരന്തത്തെ ഉൾപ്പെടുത്തിയിട്ടുള്ളത്. സൈനീക സേവനം ഉൾപ്പെടെ എല്ലാത്തരം സഹായവും കേരളത്തിന് ലഭ്യമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രിയടക്കം ദുരന്ത മേഖലകൾ നേരിൽ സന്ദർശിച്ച് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എത്രയും വേഗം സാധാരണ നിലയിലേക്കെത്താൻ ആവശ്യമായ എല്ലാ സഹായങ്ങളും പ്രവർത്തനങ്ങളും കേന്ദ്ര സർക്കാറിെൻറ വിവിധ വകുപ്പുകൾ ഏകോപിച്ചും അല്ലാതെയും നിർവഹിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.