പ്രളയം: ജലാശയങ്ങളിൽ പാഴ്വസ്തുക്കൾ വലിച്ചെറിഞ്ഞാൽ നടപടി -ഡി.ജി.പി
text_fieldsതിരുവനന്തപുരം: പ്രളയത്തിെൻറ ബാക്കിപത്രമായി സംസ്ഥാനത്ത് പല സ്ഥലങ്ങളിലും അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും വീണ്ടും ജലാശയങ്ങളിലേക്ക് വലിച്ചെറിയരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. പല പ്രദേശങ്ങളിലും ഇത്തരത്തിൽ പാഴ് വസ്തുക്കൾ ജലാശയങ്ങളിലേക്ക് വീണ്ടും വലിച്ചെറിയുന്ന പ്രവണത ശ്രദ്ധയിൽെപട്ടതിനെത്തുടർന്നാണിത്. ഇത്തരം നടപടികൾ ഇന്ത്യൻ ശിക്ഷാനിയമം, കേരള ഇറിഗേഷൻ ആൻഡ് വാട്ടർ കൺസർവേഷൻ ആക്ട്, പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി ആക്ടുകൾ തുടങ്ങി വിവിധ നിയമങ്ങൾ പ്രകാരം കുറ്റകരമാണ്. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസുദ്യോഗസ്ഥർക്ക് ഡി.ജി.പി നിർദേശം നൽകി. ഇത്തരം സംഭവങ്ങളിൽ ഇതിനകം ഏതാനും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രളയത്തെത്തുടർന്നുണ്ടായ പാഴ്വസ്തുക്കളും മാലിന്യങ്ങളും സംസ്കരിക്കുന്നതിന് വ്യക്തമായ മാർഗനിർദേശങ്ങൾ സംസ്ഥാനസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ആവശ്യമായ സ്ഥലങ്ങളിൽ ജനങ്ങൾക്ക് അവ സംബന്ധിച്ച് ബോധവത്കരണം നടത്തണമെന്നും ജില്ല പൊലീസ് മേധാവിമാരോട് നിർദേശിച്ചിട്ടുണ്ട്. ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങൾ, ജനമൈത്രി സമിതികൾ, വിവിധ സംഘടനകൾ എന്നിവയുടെ സഹായത്തോടെ കാമ്പയിനുകൾ സംഘടിപ്പിക്കുന്നതിനും ഡി.ജി.പി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.