Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 8:47 PM GMT Updated On
date_range 22 Feb 2019 7:59 AM GMTമത്സ്യത്തൊഴിലാളികൾക്ക് സർട്ടിഫിക്കറ്റ്, സേനാംഗങ്ങളെ ആദരിക്കും
text_fieldsbookmark_border
തിരുവനന്തപുരം: പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെയും സേനാംഗങ്ങളെയും പൊതുചടങ്ങിൽ ആദരിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. മത്സ്യത്തൊഴിലാളികൾക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (എസ്.ഡി.എം.എ) സര്‍ട്ടിഫിക്കറ്റും നല്‍കും. കര-നാവിക-വ്യോമ-തീരദേശസേന, ദുരന്തനിവാരണസേന, സി.ആര്.പി.എഫ്, ബി.എസ്.എഫ് എന്നിവയിലെ അംഗങ്ങളെയാണ് ആദരിക്കുക.
- രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട െപാലീസ്, അഗ്നിശമനസേന, റവന്യൂ, തദ്ദേശസ്ഥാപനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് എസ്.ഡി.എം.എയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കും.
- ഇതരസംസ്ഥാനങ്ങളും സന്നദ്ധസംഘടനകളും വ്യക്തികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ഫണ്ടിനുപുറമെ നല്കുന്ന സാധനസാമഗ്രികള്‍ വ്യക്തമായ വ്യവസ്ഥയോടെ സ്വീകരിക്കാനും ക്യാമ്പില്‍ കഴിയുന്ന അര്‍ഹര്‍ക്ക് വിതരണം ചെയ്യാനും തീരുമാനിച്ചു. തികയാത്ത സാധനങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കും.
- തോട്ടം തൊഴിലാളികൾക്ക് 15 കിലോ വീതം സൗജന്യ റേഷന്‍.
- പാലക്കാട് നെന്മാറ അളവുശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ ഗുരുതരപരിക്കോടെ രക്ഷപ്പെട്ട അഖിലയുടെ ചികിത്സക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഏഴു ലക്ഷം രൂപ അനുവദിക്കും.
- കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞുവരുന്ന ഡോ. എ. ജയതിലകിനെ കായിക-യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story