55 ലക്ഷം പേരെ പ്രളയം ബാധിച്ചെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: സംസ്ഥാനത്തെ 55 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചതായി സർക്കാർ ഹൈകോടതിയിൽ. 775 വില്ലേജുകളാണ് വെള്ളത്തിനടിയിലായത്. പ്രാഥമിക കണക്കനുസരിച്ച് 19,512 കോടിയാണ് ആഗസ്റ്റ് 17 വരെയുള്ള നഷ്ടം. മേയ് 29 മുതൽ ആഗസ്റ്റ് 25 വരെ മഴക്കെടുതിയിൽ 445 പേർ മരിച്ചു. 15 പേരെ കാണാതായി.
140 പേർക്ക് ഗുരുതര പരിക്കേറ്റു. 10,000 കിലോമീറ്ററിലേറെ പൊതുമരാമത്ത് -ഗ്രാമീണ റോഡുകളും ഒട്ടേറെ പാലങ്ങളും തകർന്നു. ഇടുക്കി സ്വദേശിനി എ.എ. ഷിബി നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ഡിസാസ്റ്റർ മാനേജ്മെൻറ് അഡീ. സെക്രട്ടറി കെ. ഷൈലശ്രീയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.